മുസ്ലിംലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
കാസർകോട്:കാസർകോട് ജില്ലാ മുസ്ലിം ലീഗിന് പുതിയ കമ്മിറ്റിക്ക് നിലവിൽ വന്നു. പ്രസിഡണ്ടായി കല്ലട്ര മാഹിൻ ഹാജിയേയും ജനറൽ സെക്രട്ടറിയായി എ അബ്ദുറഹിമാനേയും,ട്രഷററായി പിഎം മുനീർ ഹാജിയേയും തിരഞ്ഞെടുത്തു
ഓരോ മണ്ഡലത്തിൽ നിന്നും ആരൊക്കെ ജില്ലാ കമിറ്റിയിലേക്ക് എത്തണമെന്നതിനെ കുറിച്ച് ഏകദേശ ധാരണയും ഈ സമവായത്തിലാണ് ഉണ്ടായത്. ഉദുമയിൽ നിന്ന് കെഇഎ ബക്കറും, കാസർകോട് നിന്ന് എഎം കടവത്തും, കാഞ്ഞങ്ങാട് നിന്ന് എൻഎ ഖാലിദും, തൃക്കരിപ്പൂരിൽ നിന്ന് വികെപി ഹമീദലിയും മഞ്ചേശ്വരത്ത് നിന്ന് ടിഎ മൂസയും ഭാരവാഹി സ്ഥാനത്ത് എത്തിയതായാണ് ഒടുവിലത്തെ വിവരം.
ഇവരെ കൂടാതെ, കാസർകോട്, മഞ്ചേശ്വരം, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരും ഉദുമയിൽ നിന്ന് ഒരാളും ജില്ലാ കമിറ്റിയിലേക്ക് വന്നിട്ടുണ്ട്. നിലവിൽ അഞ്ച് വൈസ് പ്രസിഡന്റും അഞ്ച് ജോയിന്റ് സെക്രടറിയുമാണ് ഉള്ളതെങ്കിൽ അത് ഏഴ് വീതമായി ഉയർന്നേക്കും.
എ എം. കടവത്ത്, കെ.ഇ.എ ബക്കര്‍, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, എം.ബി. യൂസുഫ്, ടി.എ. മൂസ, അഡ്വ. എന്‍.എ. ഖാലിദ് (വൈ. പ്രസി.),
എ.ജി.സി. ബഷീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, ടി.സി.എം അബ്ബാസ്, ടി.സി.എ റഹ്‌മാന്‍, ഹാരിസ് ചൂരി (ജോ. സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഒരു ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‍മാനും ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും തമ്മിൽ മത്സരമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ സമവായ നീക്കത്തിനൊടുവിൽ മത്സരം ഒഴിവാക്കാൻ ധാരണയിൽ എത്തുകയായിരുന്നു. 487 അംഗ കൗണ്‍സിലര്‍മാരാണ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തത്.