ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാതെ ദുരിതത്തിൽ കുമ്പള ടൗൺ;ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗവും,സ്കൂൾ വിദ്യാർത്ഥികളും നിവേദനം നൽകി
കുമ്പള:ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാതെ ദുരിതമനുഭവിക്കുന്ന സ്കൂൾ വിദ്യാർത്ഥികളും ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗവും കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ചു.
കുമ്പള ബസ്റ്റാന്റ് കെട്ടിടം
പൊളിച്ചു മാറ്റിയിട്ട് വർഷങ്ങളെറെയായി ഇത് വരെ പുതുക്കിപ്പണിയുകയോ
ബദൽസംവിധാനം കാണുകയോ ചെയ്തിട്ടില്ല. മഴക്കാലവും വേനൽക്കാലവും സ്കൂൾ കുട്ടികളായ ഞങ്ങൾ മഴയും വെയിലും കൊണ്ട് മണിക്കൂറോളം ബസ്സ് കാത്തിരിക്കേണ്ട അവസ്ഥയിലാണ്.
കെട്ടിടം പൊളിച്ചു മാറ്റിയതോടെ ഇവിടെ ഉണ്ടായിരുന്ന ശൗചാലയം ഇപ്പോൾ ഇല്ലാത്തത് വലിയ പ്രയാസം അനുഭവിക്കുന്നു. ഒരുപാട് വിദ്യാഭാസ സ്ഥാപനങ്ങലുള്ള പ്രദേശമാണ് കുമ്പള
നാലായിരത്തോളം പെൺ കുട്ടികൾ ഇവിടെ പഠനത്തിനായി വരുന്നു. കാസറഗോഡ്, ഉപ്പള ,ബദിയടുക്ക, ഭാഗത്തുനിന്നും വരുന്ന മറ്റുയാത്രക്കാരും പ്രാധമിക കാര്യം നിർവഹിക്കാൻ സൗകര്യമില്ലാതെ ബുദ്ദിമുട്ടനുഭവിക്കുകയാണ്.
ശൗചാലയത്തിന്റെ അഭാവം പെണ്കുട്ടികളായ വിദ്യാർത്ഥികൾ വളരെ പ്രയാസത്തിലാണ്.
മാത്രവുമല്ല സ്കൂൾ വിദ്യാർത്ഥികൾക്ക്
ലഭിക്കേണ്ട ബസ് കൺസെഷൻ അന്യമാകുന്നു.
നാലും അഞ്ചും കിലോമീറ്ററിന്ന് എട്ടും പത്തും രൂപയാണ് ചില ബസുകൾ ഈടാക്കുന്നത് എന്നും വിദ്യാർത്ഥികൾ പറയുന്നു. ചോദ്യം ചെയ്താൽ ബസിൽ കയറ്റാതിരിക്കുകയും മറ്റുള്ളവരുടെ മുന്നിൽ വിദ്യാർത്ഥികൾ പരിഹാസ്യരാവുകയും ചെയ്യുമെന്നുള്ളത് കൊണ്ട് അനുസരിക്കേണ്ടിവരുന്നു എന്നും പരാതിയിൽ പറയുന്നു.