ദുബൈ കൊക്കച്ചാൽ വാഫി കോളേജ് മീലാദ് സംഗമം; യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്‌തു,
ദുബൈ : ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക്ക് അക്കാദമി കൊക്കച്ചാൽ വാഫി കോളേജ് ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘ത്വയ്‌ബ വസന്തം’ മീലാദ് സംഗമം സംഘടിപ്പിച്ചു,
യു എ ഇ കെ എം സി സി കേന്ദ്ര ഉപദേശക സമിതി ചെയർമാൻ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്‌തു ,
കാലത്തെ സംവധിക്കാനുതകുന്നതും പ്രാവാചക അദ്ധ്യാപനങ്ങളെ സമൂഹത്തിനു പകർന്നു നൽകാൻ പ്രാപ്തരുമായ യുവ പണ്ഡിതന്മാരെ വാർത്തെടുക്കുന്ന സ്ഥാപനങ്ങളുടെ പ്രചാരകരായി നാം മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഫസൽ വാഫി മുഖ്യ പ്രഭാഷണം നടത്തി, ഉസ്താദ് യാഹ്‌ഖൂബ് മൗലവി, നൗഫൽ ഹുദവി മല്ലം , ഹബീബ് വാഫി എന്നിവർ മൗലൂദ് സദസ്സിനു നേതൃത്വം നൽകി.
ദുബൈ ചാപ്റ്റർ പ്രസിഡന്റ് ഇബ്രാഹിം ബേരികയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഡോ ഇസ്മായിൽ ,ഫൈസൽ പട്ടേൽ , യൂസഫ് ഷേണി, മുനീർ ബേരികെ , സൈഫുദ്ദിൻ മൊഗ്രാൽ, ഷബീർ കൈതക്കാട് . ബഷീർ പള്ളിക്കര, ജലാൽ തായൽ , സുബൈർ അബ്ദുല്ല , സുഹൈൽ കോപ്പ , സത്താർ ആലംപാടി , തൽഹത്ത്, ഹനീഫ് ഹൈഫ , അഷ്‌റഫ് ബായാർ, മുഹമ്മദ് പാച്ചാണി, ഹാഷിം ബണ്ടസാല, ഇദ്‌രീസ് അയ്യൂർ, റംഷീദ് കൊക്കച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു .
ജംഷീദ് അട്ക്കം സ്വാഗതവും, ജബ്ബാർ ബൈദല നന്ദിയും പറഞ്ഞു .
ദുബൈ കൊക്കച്ചാൽ വാഫി കോളേജ് മീലാദ് സംഗമം; യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്‌തു
Read Time:1 Minute, 59 Second