“കാസറഗോഡ്കാർക്ക് എന്ത് കൊടുത്താലും തൃപ്തിയാവാറില്ല,ചികിത്സയ്ക്ക് മംഗലാപുരവും,പരിയാരവും ഉണ്ടല്ലോ”ഉദുമ എംഎൽഎ സി.എച് കുഞ്ഞമ്പുവിന്റെ പ്രസ്താവനയിൽ പരക്കെ പ്രതിശേധം

0 0
Read Time:1 Minute, 40 Second

“കാസറഗോഡ്കാർക്ക്
എന്ത് കൊടുത്താലും തൃപ്തിയാവാറില്ല,ചികിത്സയ്ക്ക് മംഗലാപുരവും,പരിയാരവും ഉണ്ടല്ലോ”ഉദുമ എംഎൽഎ സി.എച് കുഞ്ഞമ്പുവിന്റെ പ്രസ്താവനയിൽ പരക്കെ പ്രതിശേധം


കാസർകോട്: എൻഡോസൽഫാൻ ദുരിതം പേറിയ ഒരു നാടിന്റെ ആവശ്യം മുൻ നിർത്തി ദേശീയ സാമൂഹിക പ്രവർത്തക ദയാബായ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ദൃശ്യമാധ്യമത്തിന് നൽകിയ ടെലഫോൺ അഭിമുഖത്തിൽ ഉദുമ എം എൽ എ ശ്രീ സി.എച്ച് കുഞ്ഞമ്പു നടത്തിയ “കാസർകോട് ജനതക്ക് എന്ത് കൊടുത്താലും തൃപ്തരല്ലെന്നും, ചികിത്സക്ക് മംഗലാപുരവും, കണ്ണൂർ ജില്ലയെയും ആശ്രയിച്ചാൽ “പോരെ എന്നതുമായ പരാമർശം ഒരു എം.എൽ.എ എന്ന നിലയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും, ജില്ലയിലെ മുഴുവൻ ജനങ്ങളെയും പരിഹസിക്കുന്നതിന് തുല്യമായ പരാമർശമായതിനാൽ എം.എൽ എ ഖേദം പ്രകടിപ്പിക്കേണ്ടതാണെന്നും വിവിധ സംഘടനകളും,കൂട്ടായ്മകളും അഭിപ്രായപ്പെട്ടു .
എം.എൽ.എ ഓഫീസിലേക്കും,വീട്ടിലേക്കും പ്രതിശേധ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോൾ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!