എം.എസ്.എഫ് നഖ്‌ഷേ ഖദം; ലഹരി വിരുദ്ധ റാലിയോടെ സമ്മേളനം സമാപിക്കും

0 0
Read Time:2 Minute, 42 Second

എം.എസ്.എഫ് നഖ്‌ഷേ ഖദം; സമാപന സമ്മേളനം ലഹരി വിരുദ്ധ റാലിയോടെ സമാപിക്കും

കുമ്പള:എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന നഖ്‌ഷേ ഖദം ക്യാമ്പയിൻ്റെ ഭാഗമായി സമാപന സമ്മേളനം സെപ്തംബർ 4ന് മൊർത്തണ എ.എച്ച് പാലസിൽ നടക്കും.മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത രണ്ടായിരം പ്രതിനിധികളാണ് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നഖ്ഷേ ഖദം ക്യാമ്പയിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി നൂറോളം ശാഖാ കമ്മിറ്റികൾ രൂപീകരിക്കുകയും,എഡ്യൂക്കേഷൻ എംപവർമെൻറ്,ലഹരി വിരുദ്ധ ബോധവത്കരണം,ആരോഗ്യ സംരക്ഷണം,കലാ കായികം,കരിയർ ഗൈഡൻസ്,ചാരിറ്റി പ്രവർത്തനങ്ങൾ,,അനുമോദന സംഗമങ്ങൾ തുടങ്ങിയ പദ്ധതികൾ കാമ്പയിനിന്റെ ഭാഗമായി നടന്നു.
സമാപന സമ്മേളനം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്‌ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി സി.കെ നജാഫ് മുഖ്യ പ്രഭാഷണം നടത്തും.എ കെ എം അഷ്‌റഫ് എം എൽ എ,കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ,ഫുട്ബോൾ താരം മുഹമ്മദ് റാഫി,സിനിമാതാരം സിബി മാത്യു,അസിം ചെമ്പ്ര ,അഡ്വ ഇബ്രാഹിം പള്ളങ്കോട്,ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ്,ഷംന കാസറഗോഡ്,അബു സലിം,ആസിഫ്‌ കാസർഗോഡ്,എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിക്കും
വൈകിട്ട് 5ന് രണ്ടായിരം പ്രവർത്തകർ സംബന്ധിക്കുന്ന ലഹരി വിരുദ്ധ റാലിയോട്കൂടി സമ്മേളനം സമാപിക്കും. വാർത്താ സമ്മേളനത്തിൽ മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ,എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സവാദ്‌ അംഗഡിമൊഗർ,ജനറൽ സെക്രട്ടറി മുഫാസികോട്ട,
ട്രഷറർ ജംഷീർ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!