ഒമാൻ വഴി വരുന്നവർ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കിയിരിക്കണമെന്ന് അധികൃതർ

0 0
Read Time:2 Minute, 19 Second

ഒമാൻ വഴി വരുന്നവർ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കിയിരിക്കണമെന്ന് അധികൃതർ

ദുബൈ : ദുബൈയിലേക്ക് മടങ്ങി വരാൻ പൊള്ളുന്ന വിമാന ടിക്കറ്റ് നിരക്ക് മറികടക്കാൻ ഒമാൻ വഴി യാത്ര പുറപ്പെടുന്നവർ ടൂറിസ്റ്റ് വിസ സ്വന്തമാക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നാട്ടിൽ നിന്ന് ഒമാൻ വഴി കഴിഞ്ഞദിവസം ദുബൈയിലെത്തിയ യാത്രക്കാരാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത് .
ജി.സി.സി രാജ്യങ്ങളിൽ റസിഡന്റ് വിസയുള്ളവർക്ക് ഒമാനിലേക്ക് വരാൻ ഓൺലൈൻ വഴി ഓൺ അറൈവൽ വിസ ലഭിക്കും . എന്നാൽ , ഇന്ത്യയിൽനിന്ന് നേരിട്ട് ഒമാനിലേക്ക് യാത്ര ചെയ്യുമ്പോൾ ഈ വിസയിൽ ഒമാനിലെ വിമാനത്താവളങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി ലഭിക്കണമെന്നില്ലെന്ന് യാത്രക്കാരനായ അമീൻ മുഹമ്മദ് പറയുന്നു . ജി.സി.സി രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുമ്പോൾ മാത്രമാണ് ഈ വിസ പ്രയോജനപ്പെടുത്താൻ കഴിയുന്നത് . ഈ സാഹചര്യത്തിൽ ട്രാവൽസുകൾ വഴി കുറഞ്ഞ ദിവസത്തെ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കി വേണം യാത്രതിരിക്കാനെന്ന് കഴി ഞ്ഞ ദിവസം ഒമാൻ വഴി നാട്ടിൽ നിന്ന് ദുബൈയിലെത്തിയവർ പറയുന്നു . യു.എ.ഇ റെസിഡന്റ് വിസയുള്ളവർക്ക് ഓൺലൈനിൽ ലഭിക്കുന്ന വിസയിൽ ഒമാനിലെ വിമാനത്താവളത്തിൽ വിമാനമിറങ്ങാൻ കഴിയും . എന്നാൽ , പുറത്തിറങ്ങി ബസ് മാർഗം യു.എ.ഇയിലേക്ക് പോകാൻ കഴിയില്ല . പകരം , വിമാനത്തിൽ പോകേണ്ടിവരും എന്നതിനാൽ ടിക്കറ്റ് നിരക്ക് ലാഭിക്കാൻ കഴിയില്ലെന്നും യാത്രക്കാർ വ്യക്തമാക്കുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!