യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; മറ്റ് വഴികള്‍ തെരഞ്ഞെടുത്ത് പ്രവാസികള്‍
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ യുഎഇയില്‍ എത്താന്‍ മറ്റ് വഴികള്‍ തെരഞ്ഞെടുത്തിരിക്കുകയാണ് പ്രവാസികള്‍. ഒമാന്‍ ഉള്‍പ്പെടെ മറ്റ് ജി.സി.സി രാജ്യങ്ങള്‍ വഴി യു.എ.ഇയില്‍ എത്താന്‍ പ്രവാസികള്‍ ശ്രമിക്കുകയാണ്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളില്‍ നല്ലൊരു ശതമാനവും ‘വണ്‍ സ്‌റ്റോപ്പ്’ വിമാനങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയില്‍ സ്‌കൂളുകള്‍ തുറക്കും. ഈ സമയത്ത് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങ്ളിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് 35000രൂപ മുതല്‍ മുകളിലേക്കാണ് നിരക്ക്. എന്നാല്‍, വണ്‍ സ്‌റ്റോപ്പ് വിമാനങ്ങളില്‍ 20000 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാണ്. നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് ഇതുവഴി 40000 രൂപ വരെ ലാഭിക്കാന്‍ കഴിയുന്നു. 10 മണിക്കൂറില്‍ അധികം യാത്ര ചെയ്താല്‍ ഇത്രയും തുക ലാഭിക്കാമെന്ന കണക്കുകൂട്ടലാണ് ഇവരെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; മറ്റ് വഴികള്‍ തെരഞ്ഞെടുത്ത് പ്രവാസികള്‍
Read Time:1 Minute, 44 Second