50 ലക്ഷത്തോളം കടം; വീട് വിൽക്കാൻ ഇറങ്ങിയ മഞ്ചേശ്വരം സ്വദേശിക്ക് ഒരു കോടി ഭാഗ്യക്കുറി സമ്മാനം

0 0
Read Time:2 Minute, 27 Second

50 ലക്ഷത്തോളം കടം; വീട് വിൽക്കാൻ ഇറങ്ങിയ മഞ്ചേശ്വരം സ്വദേശിക്ക് ഒരു കോടി ഭാഗ്യക്കുറി സമ്മാനം

കാസർകോട്: കട ബാധ്യതയെത്തുടർന്ന് വീട് വിൽക്കാ‌നൊരുങ്ങവെ ലോട്ടറി ടിക്കറ്റിലൂടെ ഒരു കോടി രൂപയുടെ സമ്മാനം. മഞ്ചേശ്വരം പാവുർ ഗ്യാർ കട്ടയിലേ മുഹമ്മദ് എന്ന ബാവക്കാണ് സംസ്ഥാന സർക്കാർ ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി–ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഭാര്യയും നാലു പെൺമക്കളും ഒരു മകനും അടങ്ങുന്നതാണ് ബാവയുടെ കുടുംബം. തിങ്കളാഴ്ച വീട് വിൽക്കാൻ ടോക്കൺ അഡ്വാൻസ് വാങ്ങാൻ ഇരിക്കെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്.
രണ്ടു മക്കളുടെ വിവാഹം നടന്നതോടെയാണ്‌ ബാവക്ക് 50 ലക്ഷം രപയുടെ കടബാധ്യതയുണ്ടായത്. ഇടയ്ക്ക് പെയിന്റിംഗ് തൊഴിൽ ചെയ്തിരുന്നു. ബാവയ്ക്ക് കൊവിഡ് ബാധിച്ചതോടെ തൊഴിൽ ചെയ്യാനും പറ്റാത്ത സ്ഥിതിയിലായി. വരുമാനവും നിലച്ചതോടെ ബാങ്കിൽ നിന്നു വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനായില്ല. ഇതേത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി വീട് വിൽക്കാൻ നടക്കുകയായിരുന്നു.
ഇതിനിടയിലാണ് മഞ്ചേശ്വരം ഹൊസങ്കടിയിലെ സുഹൃത്തിന്റെ സ്റ്റാളിൽ നിന്ന് കഴിഞ്ഞ ദിവസം 50 രൂപ നൽകി ടിക്കറ്റെടുത്തത്. എഫ്.എഫ് 537904 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനാർഹമായ ഒരു കോടി രൂപ ലഭിച്ചത്. അപ്രതീക്ഷിതമായി എത്തിയ സൗഭാഗ്യത്തിലൂടെ കടത്തിൽ നിന്ന് കരകയറാൻ അവസരമുണ്ടായ സന്തോഷത്തിലാണ് ബാവയുടെ കുടുംബം. ലോട്ടറി ടിക്കറ്റ് മഞ്ചേശ്വരം ഗേറുക്കട്ട കോ-ഓപറേറ്റീവ് ബാങ്ക് മാനേജർക്ക് കൈമാറി. ഏകസമ്പാദ്യമായ വീട് കൈവിട്ട് പോയില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഈ കുടുംബമിപ്പോൾ.

Happy
Happy
80 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!