പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

0 0
Read Time:1 Minute, 40 Second

പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: മലയാളി കായിക താരം പി.ടി ഉഷയേയും സംഗീത സംവിധായകന്‍ ഇളയരാജയേയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് കേന്ദ്രസര്‍ക്കാര്‍.പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്ന് പി.ടി ഉഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കായിക മേഖലയിലെ അവരുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിനൊപ്പം കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പുതുതലമുറ താരങ്ങളെ വളര്‍ത്തിയെടുക്കാനും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അഭിനന്ദിക്കുകയാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

തലമുറകളെ ആവേശത്തിലാഴ്ത്തിയ സംഗീത സംവിധായകനാണ് ഇളയരാജയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പാട്ടുകള്‍ വിവിധ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. സാധാരണ ചുറ്റുപാടില്‍ നിന്നും ഉയര്‍ന്നുവന്ന സംഗീത സംവിധായകനാണ് ഇളയരാജയെന്നും അദ്ദേഹം രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!