Read Time:1 Minute, 11 Second
അന്ന് അച്ഛൻ, ഇന്ന് മകൻ;നടന്‍ ഷമ്മി തിലകനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കി
കളമശ്ശേരി : നടന്‍ ഷമ്മി തിലകനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കി. നിരന്തരമായി അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം.
സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ ഉള്ളവര്‍ ഷമ്മി തിലകനെ പുറത്താക്കണമെന്ന ആവിശ്യം മുന്നോട്ടു വച്ചിരുന്നു.
പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണം എന്ന ആവശ്യം ജഗദീഷും ചില ഭാരവാഹികളും ഉന്നയിച്ചെങ്കിലും ഭൂരിഭാഗം കണക്കിലെടുത്താണ് നടപടി. മുന്‍പ് തിലകനും സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജനറല്‍ ബോഡിയില്‍ വച്ചായിരുന്നു ഷമ്മി തിലകന്റെ മൊബൈലില്‍ അവിടെ ഉണ്ടായ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ ഇടുകയും ചെയ്തത്.