Read Time:1 Minute, 24 Second
അക്കാഫ് ഇവെന്റ്സ്,സൽസാർ ചാരിറ്റബിൾ ട്രസ്റ്റ്,ആസ്റ്റർ മിംസ് വോളന്റിയർസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അട്ക്ക ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബന്തിയോട്: അക്കാഫ് ഇവെന്റ്സ്, സൽസാർ ചാരിറ്റബിൾ ട്രസ്റ്റ്, ആസ്റ്റർ മിംസ് വോളന്റീർസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തി വരുന്ന സൗജന്യ മൊബൈൽ മെഡിക്കൽ സർവീസിന്റെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്ഘാടനം അട്ക്ക ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ വെച്ച് സംഘടിപ്പിച്ചു.
ക്യാമ്പ് കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ലാബ് ഉൾപ്പെടെ സജ്ജീകരിച്ച ആസ്റ്റർ മിംസിന്റെ മൊബൈൽ ബസ്സിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. നിരവധി പേർ പരിശോധനയ്ക്കായി എത്തിയിരുന്നു.