ഐപിഎല്‍; കിരീടം ഗുജറാത്ത് ടൈറ്റൻസിന്
അഹ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയൽസിനെ പരാജയപ്പെടുത്തി കിരീടം നേടി
.ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാനെ 130 റണ്‍സിനാണ് ടൈറ്റന്‍സ് ചുരുട്ടികെട്ടിയത്. ഒമ്ബത് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍ആര്‍ 130 റണ്‍സ് നേടിയത്. രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലര്‍ക്ക് 39 റണ്‍സെടുത്ത് ഇന്ന് ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. ജയ്‌സ്വാള്‍ 22ഉം പരാഗ് 15ഉം സഞ്ജു 14 ഉം റണ്‍സെടുത്തത് ഒഴിച്ചാല്‍ മറ്റ് ചെറുത്ത് നില്‍പ്പുകള്‍ രാജസ്ഥാന്‍ നിരയില്‍ നിന്നും ഉണ്ടായില്ല.
ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെ രാജസ്ഥാന്റെ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റുകള്‍ നേടി. രവി ശ്രീനിവാസന്‍ സായ് കിഷോര്‍ രണ്ട് വിക്കറ്റും നേടി. യഷ് ദയാല്‍, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി ഗുജാറത്തിന് ആധിപത്യം നല്‍കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ്
തുടക്കം മുതൽക്ക് തന്നെ തകർപ്പൻ ഫോമിൽ ആയിരുന്നു, വളരെ ശ്രദ്ധയോടെ കളി ആരംഭിച്ച ഗുജറാത്ത് വിജയം വരെ മുന്നേറുകയായിരുന്നു