ഉപ്പളയിൽ കിഡ്സ് ക്ലിനിക്ക് ആരംഭിച്ചു; മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു

0 0
Read Time:1 Minute, 33 Second

ഉപ്പളയിൽ കിഡ്സ് ക്ലിനിക്ക് ആരംഭിച്ചു;
മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു

ഉപ്പള: ആതുരസേവന രംഗത്ത് വികസിച്ചു കൊണ്ടിരിക്കുന്ന ഉപ്പള ടൗണിൽ കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ക്ലിനിക്കായ “കിഡ്സ് ക്ലിനിക്ക്” പ്രവർത്തനമാരംഭിച്ചു.വിദഗ്ധ ഡോക്ടർ.അഹ്മദ് റഷീദ് ആണ് ഇവിടെ കുട്ടികളെ ചികിത്സിക്കുന്നത്.
ആരോഗ്യ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള വെൽകെയർ ഗ്രൂപ്പിന് കീഴിലാണ് ക്ലിനിക്കും മെഡിക്കൽ സ്റ്റോറും പ്രവർത്തിക്കുന്നത്.

വൈകുന്നേരം 6.30മുതൽ രാത്രി 8.30വരെ പ്രവർത്തിക്കുന്ന കുട്ടികൾക്കുള്ള ഡോക്ടറുടെ സേവനം ലഭ്യമാകുന്ന ഉപ്പളയിലെ ഏക ക്ലിനിക്കാണ് ഇത്. ഉപ്പള ടവറിൽ ഡി.ഡി.സി ലാബിനോട് ചേർന്നാണ് ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്.

ഉദ്ഘാടന ചടങ്ങിൽ ഡോ.അഹ്മദ് റഷീദ്, വെൽകെയർ ഗ്രൂപ്പ് എം.ഡി മഹ്മൂദ് എം.എ ,ജുനൈദ് കളനാട്, കെ.പി മുഹമ്മദ്,രിഫായി ഉസ്താദ്,നിസാം ഡി.ഡി.സി, ഹൈദർ,റിയാസ്, ഇബ്രാഹിം ഗുർമ,മൂസ പെരിങ്കടി തുടങ്ങിയവർ പങ്കെടുത്തു.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!