ഉപ്പളയടക്കം കേരളത്തിൽ 27 മേൽപ്പാലങ്ങൾക്ക് റെയിൽവേ ബോർഡിന്റെ അനുമതി; നിർമാണം കെ റെയിൽ

0 0
Read Time:7 Minute, 18 Second

ഉപ്പളയടക്കം കേരളത്തിൽ 27 മേൽപ്പാലങ്ങൾക്ക് റെയിൽവേ ബോർഡിന്റെ അനുമതി; നിർമാണം കെ റെയിൽ

തിരുവനന്തപുരം∙ സംസ്ഥാനത്തെ 27 സ്ഥലങ്ങളിലെ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ മേൽപ്പാലങ്ങൾ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും കഴിഞ്ഞ വര്‍ഷം ജൂലൈ ഒൻപതിനാണ് ധാരണാപത്രം ഒപ്പുവച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ സെപ്റ്റംബര്‍ ഒന്നിന് അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കെ റെയിലിന് അനുമതി നല്‍കിയിരുന്നു.

പുതുക്കാട്, ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പള്ളി ഗേറ്റ്, അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം – വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പട്ടിക്കാട് ഗേറ്റ്, നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്, പഴയങ്ങാടി – പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഏഴിമല ഗേറ്റ് എന്നീ മേല്‍പ്പാലങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. ഇവ ഉള്‍പ്പെടെ ഏഴു സ്ഥലങ്ങളിലെ മേല്‍പ്പാലങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി 22 മേല്‍പ്പാലങ്ങളുടെ നിര്‍മാണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

മേല്‍പ്പാലങ്ങളുടെ നിര്‍മാണചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും തുല്യമായി വഹിക്കും. റെയില്‍വേ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസ പദ്ധതിയാണ് റെയില്‍വേ മേൽപ്പാലങ്ങൾ. പള്ളിഗേറ്റിന്റേയും നിലമ്പൂര്‍ യാര്‍ഡ് ഗേറ്റിന്റെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ബാക്കി സ്ഥലങ്ങളിലും വൈകാതെ ടെണ്ടര്‍ ക്ഷണിക്കും. റെയില്‍വേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിര്‍മിക്കുന്നത് കെ റെയില്‍ തന്നെയായിരിക്കും. മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.

∙ താഴെ പറയുന്ന സ്ഥലങ്ങളിലാണ് മേല്‍പാലങ്ങള്‍ വരുന്നത്

1.പുതുക്കാട് – ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പള്ളി ഗേറ്റ്,

2. അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ തൃപ്പാകുടം ഗേറ്റ്,

3. അങ്ങാടിപ്പുറം – വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പട്ടിക്കാട് ഗേറ്റ്,

4. നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്

5. ചേപ്പാട് – കായംകുളം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ കാക്കനാട് ഗേറ്റ്

6. ഷൊര്‍ണൂര്‍ – അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ചെറുകര ഗേറ്റ്

7. താനൂര്‍ – പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ചിറമംഗലം ഗേറ്റ്

8. പയ്യന്നൂര്‍ – തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ സൗത്ത് തൃക്കരിപ്പൂര്‍ ഗേറ്റ്

9. ഉപ്പള – മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഉപ്പള ഗേറ്റ്.

10. പറളി – മങ്കര റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മങ്കര ഗേറ്റ്

11. മുളങ്കുന്നത്തുകാവ് – പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ആറ്റൂര്‍ ഗേറ്റ്

12. ഒല്ലൂര്‍ – പുതുക്കാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഒല്ലൂര്‍ ഗേറ്റ്

13. കുറുപ്പംതറ – ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ കോതനല്ലൂര്‍ ഗേറ്റ്

14. കരുനാഗപ്പള്ളി – ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഇടക്കുളങ്ങര ഗേറ്റ്

15. കടക്കാവൂര്‍ – മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ആഴൂര്‍ ഗേറ്റ്

16. കൊല്ലം – മയ്യനാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പോളയത്തോട് ഗേറ്റ്

17. പയ്യന്നൂര്‍ – തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഒളവറ ഗേറ്റ്

18. കായംകുളം – ഓച്ചിറ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍താമരക്കുളം ഗേറ്റ്

19 പാപ്പിനിശ്ശേരി – കണ്ണപുരം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ കണ്ണപൂരം ഗേറ്റ്

20. കണ്ണപുരം – പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ചെറുകുന്ന് ഗേറ്റ്

21. ഷൊര്‍ണ്ണൂര്‍ – വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പൈങ്കുളം ഗേറ്റ് (ചേലക്കര ഗേറ്റ്)

22. കോഴിക്കോട് – കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ വെള്ളയില്‍ ഗേറ്റ്

23. മാഹി- തലശ്ശേരി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മാക്കൂട്ടം ഗേറ്റ്

24..തലശ്ശേരി – എടക്കാട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മുഴുപ്പിലങ്ങാട് ബീച്ച് ഗേറ്റ്

25.എടക്കാട്ട് – കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ കണ്ണൂര്‍ സൗത്ത് ഗേറ്റ്

26. കണ്ണൂര്‍‌ – വളപട്ടണം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പന്നന്‍പാറ ഗേറ്റ്

27. പഴയങ്ങാടി – പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഏഴിമല ഗേറ്റ്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!