കാസറഗോഡ് ഹോസ്പിറ്റൽ കട്ടിലും ഓപ്പറേഷൻ തീയേറ്ററുമായി ജനം തെരുവിലേക്ക്

0 0
Read Time:2 Minute, 37 Second

കാസറഗോഡ് ഹോസ്പിറ്റൽ കട്ടിലും ഓപ്പറേഷൻ തീയേറ്ററുമായി ജനം തെരുവിലേക്ക്

കാസർഗോഡ്.
എയിംസ് കേരളം കേന്ദ്രത്തിന് നൽകിയ പ്രൊപ്പോസലിൽ കാസർഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്നും എയിംസ് ഹോസ്പിറ്റൽ കാസർഗോഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എയിംസ് ജനകീയ കൂട്ടായ്മ മെയ് 19ന് നടത്തുന്ന സെക്രട്ടറിയെറ്റ് പ്രതിഷേധ ജ്വാലയുടെ പ്രചരണാർത്ഥം ഹോസ്പിറ്റൽ കട്ടിലുകൾ ഓപ്പറേഷൻ തിയേറ്ററുകൾ ഓക്സിജൻ സിലിണ്ടറുകൾ ഗ്ലുകോസ് സ്റ്റാൻഡ് വീൽചെയറുകൾ ആംബുലൻസ് രോഗികൾ ഡോക്ടർമാർ നേഴ്സുമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സാധന സാമഗ്രികളുമായി മെയ് 14 ശനിയാഴ്ചഉച്ചക്ക് 2 മണിക്ക് കാസർഗോഡ് പുലിക്കുന്നിൽ നിന്ന് പ്രകടനം ആരംഭിച്ച്‌ കാസർകോട് നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റിനകത്ത് പ്രതീകാത്മക എയിംസ് ഹോസ്പിറ്റൽ സ്ഥാപിക്കും .

പ്രസ്തുത പരിപാടിയുടെ ഭാഗമായി മെയ് പന്ത്രണ്ടാം തീയതി ഉച്ചക്ക് ഒരു മണിക്ക് നട്ടുച്ചക്ക് കാസർകോട് നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.
കാസർഗോഡ് ബോസ്കോ ഹാളിൽ ചേർന്ന പ്രതീകാത്മക എയിംസ് ഹോസ്പിറ്റൽ സമരവളണ്ടിയർമാരുടെ യോഗത്തിൽ സുബൈർ പടുപ്പ് അധ്യക്ഷത വഹിച്ചു കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല അഹമ്മദ് ഉദ്ഘാടനം ചെയ്തു എയിംസ് ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി സുലൈഖ മാഹിൻ , ഉസ്മാൻ കടവത്ത് . ഷാഫി കല്ലു വളപ്പ് , സിസ്റ്റർ സിനി ജയ്സൺ , അബ്ദുറഹിമാൻ ബന്ദിയോട് , കരീം ചൗക്കി ഹരിപ്രസാദ് ,ഹക്കിം ബേക്കൽ .റയീസ് വയനാട് ,ഉസ്മാൻ പള്ളിക്കാൽ ,റഹീം നെല്ലിക്കുന്ന് , ഖദീജ മൊഗ്രാൽ ,തസ്രിഫ മൊയ്തീൻ അടുക്ക ,രാകേഷ് ,തുടങ്ങിയവർ പ്രസംഗിച്ചു ഹമീദ് ചേരങ്കൈ സ്വാഗതവും , സിസ്റ്റർ ജെസ്സി മായാലാബ് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!