റമദാനിൽ നെയ്യ് കഞ്ഞി വിളമ്പിയും ട്രെയിൻ യാത്രക്കാർക്ക് നോമ്പ് തുറ കിറ്റ് നൽകിയും മാതൃകയായി തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി

0 0
Read Time:4 Minute, 19 Second

റമദാനിൽ നെയ്യ് കഞ്ഞി വിളമ്പിയും ട്രെയിൻ യാത്രക്കാർക്ക് നോമ്പ് തുറ കിറ്റ് നൽകിയും മാതൃകയായി തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി

കാസർകോട്:റമദാനിൽ നാട്ടുകാർക്ക് നെയ്യ് കഞ്ഞി വിളമ്പിയും ട്രെയിൻ യാത്രക്കാർക്ക് നോമ്പ് തുറ കിറ്റ് നൽകിയും തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി ജൈത്രയാത്ര തുടരുന്നു. നെയ് കഞ്ഞി വിതരണം തുടങ്ങിയിട്ട് 90 വർഷം കഴിഞ്ഞെന്നാണ് പഴമക്കാർ പറയുന്നത്. അന്നൊക്കെ പല വീടുകളിലും അടുപ്പു പുകഞ്ഞിരുന്നില്ല. റമദാനിലെ വൈകീട്ട് പള്ളിയിൽ കഞ്ഞിവിളമ്പിയാലോ എന്ന ആശയം അന്നത്തെ തെരുവത്തെ പ്രമാണിമാരിലുണ്ടായ ആശയമാണ് ഇന്നും പുതുതലമുറയിൽപ്പെട്ടവർ അത് തുടർന്ന് കൊണ്ടുപോവുന്നത്.ഒരിക്കലും നിലച്ച് പോകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇപ്പോഴും തുടരുന്നത്. കോ വിഡ് മഹാ മരിയെ തുടർന്ന് ലോക്ക് ഡൗണിന് മാത്രമായിരുന്നു ഒരിടവേള ഉണ്ടായത്. അന്നൊക്കെ തെരുവത്ത് പ്രദേശത്തെ വെറും 50 കുടുംബങ്ങൾക്കായിരുന്നു വിതരണം ചെയ്തിരുന്നത്.ഇന്ന് അത് 300 ലധികം കുടുംബങ്ങൾ വാങ്ങി പോകുന്നുണ്ട്. നെയ് കഞ്ഞിയുടെ രുചിയും ഗുണവും കേട്ടറിഞ്ഞ് കാസർകോട്ടെ വിവിധ പ്രദേശങ്ങളിലുള്ളവർകഞ്ഞി വാങ്ങാനെത്തുന്നുണ്ട്. രാവിലെ പത്ത് മണിയോടെ നെയ് കഞ്ഞിവെപ്പിൻ്റെ ജോലി തുടങ്ങും.ഉച്ചയ്ക്ക് മൂന്നു മണിയോടെ തയ്യാറാവും. നാല് മണിയോടെ വിതരണം ആരംഭിക്കും. ഇന്ന് വരെ ആർക്കും ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല. ദാൽ, ജീരകം, നെയ്യ്, തേങ്ങപ്പാൽ, മുന്തിയ തരം ഗന്ധസാല അരി എന്നിവ കൊണ്ടാണ് തയ്യാറാക്കുന്നത്. പ്രവാസികളും നാട്ടുകാരും പളളി കമ്മിറ്റിയും സർവ്വ പിന്തുണയും സാമ്പത്തിക സഹായ സഹകരണങ്ങൾ ചെയ്യുന്നു. ഒരിക്കൽ ഒരു റമദാനിന് ദീർഘദൂര യാത്രക്കാരൻ നോമ്പ് കാരനായ ഒരാൾ തെരുവത്ത് പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തി. നോമ്പ് തുറക്കാനുള്ള സമയത്താണ് ട്രെയിൻ യാത്ര.ഈ സംഭവം ഒരാളുടെ ശ്രദ്ധയിൽ പെടുകയും ട്രെയിൻ യാത്രക്കാരായ നോമ്പെടുക്കുന്നവർക്ക് നോമ്പ് തുറന്ന സാധനങ്ങൾ നൽകിയാലോ എന്ന ആശയമുദിച്ചതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.1992 ന് ശേഷമാണ് ഇവിടെ നിന്നും ട്രെയിൻ യാത്രക്കാരായ നോമ്പ് നോറ്റവർക്കായി നോമ്പ് തുറകിറ്റ് സൗജന്യമായി നൽകാൻ തുടങ്ങിയത് വിവിധ തരം പഴങ്ങളുടെ കഷ്ണങ്ങൾ, വെള്ളം, ഈത്തപ്പഴം, സമുസ, പഴച്ചാറ് എന്നിവ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്.ഇതിന് സർവ്വ സഹകരണങ്ങൾ നൽകിയതും പിന്തുണച്ചതും പളളി കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്ന ടി.എ. ബദറുദ്ദീൻ ഹാജിയായിരുന്നു. വൈകീട്ട് നാല് മണിക്ക് തന്നെ കിറ്റ് നൽകി തുടങ്ങും ഏകദേശം 150 മുതൽ 200 പേർക്ക് വരെ നോമ്പ് തുറകിറ്റ് നൽകുന്നതായും ഭാരവാഹികൾ പറഞ്ഞു.ഇത് വലിയ അനുഗ്രഹമാണ്. നെയ് കഞ്ഞിയും നോമ്പ് തുറകിറ്റ് നൽകിയും പുണ്യ റമദാനിന്നൽ കുമ്പോൾ അത് പള്ളി കമ്മിറ്റിക്ക് മാത്രമല്ല. വാങ്ങുന്നവരുടെ മുഖത്തും സന്തോഷവും പ്രാർത്ഥനയമുണ്ടാവുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!