Read Time:1 Minute, 15 Second
യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ച എംഎല്‍എ ഷാസിൽ ഇസ്ലാമിന്റെ പെട്രോള്‍ പമ്പ് ബുൾഡൊസർ ഉപയോഗിച്ച് പൊളിച്ചു നീക്കി
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയ സമാജ് വാദി എം.എല്‍.എ യുടെ പെട്രോള്‍ പമ്പ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി.
അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് ഷാസില്‍ ഇസ്ലാം അന്‍സാരിയുടെ പമ്പാണ് ബറേലി വികസന അതോറിറ്റി പൊളിച്ചത്. ബറേലിയില്‍ എസ്.പി പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞയാഴ്ച ആദിത്യനാഥിനെതിരെ പ്രസംഗിച്ചത്. എസ്.പിക്കെതിരെ യോഗി ആദിത്യനാഥ് എന്തെങ്കിലും പറഞ്ഞാല്‍ തോക്കുകള്‍ വെടിയുണ്ടകള്‍ പുറന്തള്ളുമെന്നായിരുന്നു പ്രസംഗം. പിന്നാലെ ഷാസിലിനെതിരെ കേസെടുക്കുകയും ചെയ്തു.