എം.എം.പി.എൽ പ്രൊ 2022: ട്വിൻസ് എൻമകജെ ചാമ്പ്യന്മാർ; യുണൈറ്റഡ് പൈവളികൻസ് റണ്ണേഴ്‌സ് അപ്പ്
ദുബൈ: മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എട്ട് പഞ്ചായത്തുകളിൽ നിന്നുള്ള ഫ്രാഞ്ചൈസികളെ ഉൾപ്പെടുത്തി ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം എം പി എൽ പ്രൊ 2022 ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ട്വിൻസ് എൻമകജെ ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ യുണൈറ്റഡ് പൈവളികൻസിനെയാണ് ട്വിൻസ് എൻമകജെ പരാജയപ്പെടുത്തിയത്.
ട്വിൻസ് എൻമകജെയുടെ അച്ച ബന്തിയോട് മികച്ച ബാറ്റ്സ്മാനായും ഇജാസ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർഫേസ് പുത്തിഗെയുടെ സുനൈഫിന് മികച്ച ക്യാച്ചിനുള്ള അവാർഡും യുണൈറ്റഡ് പൈവളികൻസിന്റെ കരീം ലാലക്ക് മികച്ച വിക്കറ്റ് കീപ്പറിനുള്ള അവാർഡും സമ്മാനിച്ചു. മാൻ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് അച്ച ബന്തിയോട് അർഹനായി.
ദുബൈ കെ എം സി സി സ്റ്റേറ്റ് സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്‌റഫ് കർള മുഖ്യാതിഥിയായിരുന്നു.
ഷെയ്ഖ് മുജീബ് റഹ്മാൻ, ഷെയ്ഖ് അമീൻ, ഷെയ്ഖ് അസീസ്, ഷെയ്ഖ് സൗഖത്, ഷെയ്ഖ് റഹ്മാൻ മുജീബ് ശാഹുൽ ഹമീദ് എന്നീ അതിഥികളും സംബന്ധിച്ചു. ഫൈസൽ മുഹ്‌സിൻ, അഡ്വ ഇബ്രാഹിം ഖലീൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഡോ. ഇസ്മായിൽ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു.
അബ്ദുള്ള ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, റാഫി പള്ളിപ്പുറം, ഫൈസൽ മുഹ്‌സിൻ ദീനാർ, അഷ്‌റഫ് പാവൂർ, ഹസൈനാർ ബീജന്തടുക്ക, ഇസ്മായിൽ നാലാം വാതുക്കൽ, ഫൈസൽ പട്ടേൽ, ഷബീർ കൈതക്കാട്, ബഷീർ പള്ളിക്കര, ഷബീർ കീഴുർ, സുബൈർ കാസറഗോഡ്, സഫ്‌വാൻ അണങ്കൂർ, നിസാർ മാങ്ങാട്, നിസാർ മഞ്ചേശ്വരം, സുഹൈൽ കോപ്പ, അഷ്‌കർ ചൂരി തുടങ്ങിയവർ സന്നിഹിതരായി.
മൻസൂർ മർത്യ, അഷ്‌റഫ് ബായാർ, അലി സാഗ്, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരിക, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള, ഹസൻ കുദുവ, സാദിഖ് ചിനാല, അബ്ബാസ് ബംബ്രാണ, ഷംസു മാസ്റ്റർ പാട്ലടുക്ക, ശാഹുൽ തങ്ങൾ തുടങ്ങിയവരും മറ്റ് പഞ്ചായത്ത് ഭാരവാഹികളും നേതൃത്വം നൽകി.