മഹാരാഷ്ട്രയിൽ ഇനി മുതൽ മാസ്ക് നിർബന്ധമില്ല; കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പശ്ചിമ ബംഗാളും

0 0
Read Time:1 Minute, 38 Second

മഹാരാഷ്ട്രയിൽ ഇനി മുതൽ മാസ്ക് നിർബന്ധമില്ല; കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പശ്ചിമ ബംഗാളും

ദില്ലി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും കൊവിഡ് നിയന്ത്രണങ്ങൾ (Covid Restrictions) പൂർണമായി നീക്കി. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കി. അതേസമയം, മഹാരാഷ്ട്രയില്‍ ഇനി മുതൽ മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിർദേശം. 

ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള നിർണായക തീരുമാനമെടുത്തത്. കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചത്. അതേസമയം മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾ കൂടി തുടരുന്നതാണ് നല്ലതെന്ന് വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!