മഅദനി വിഷയം:കേരള നിയമസഭ ഇടപെടാൻ സഭയിൽ ആവശ്യം ഉന്നയിക്കും; മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്‌റഫ്‌

0 0
Read Time:3 Minute, 6 Second

മഅദനി വിഷയം:കേരള നിയമസഭ ഇടപെടാൻ സഭയിൽ ആവശ്യം ഉന്നയിക്കും; മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്‌റഫ്‌

മഞ്ചേശ്വരം: കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലമായി കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്കും നീതിനിഷേധത്തിനും ഇരയായി രാജ്യത്തിന്റെ വിവിധ ജയിലറകളിൽ വർഷങ്ങൾ കഴിച്ചുകൂട്ടുകയും ഇപ്പോൾ ജയിൽ സമാനമായി ജീവിതം ബാംഗ്ലൂരിൽ കഴിച്ചുകൂട്ടി കൊണ്ടിരിക്കുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ മോചനത്തിനും നീതി നിഷേധത്തിനെതിരെ താൻ ഉൾപ്പെടെയുള്ള കേരളനിയമസഭ ഇടപെടൽ നടത്തുന്നതിന് കേരള നിയമസഭയിൽ ശബ്ദിക്കും എന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് പറഞ്ഞു .

അബ്ദുൽ നാസർ മഅദനിയുടെ നാടുകടത്തൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ സാഹചര്യത്തിൽ പിഡിപി സംസ്ഥാന വ്യാപകമായി നടത്തുന്ന പൗരാവകാശ സംരക്ഷണ സമ്മേളന തിന്റെ ഭാഗമായി മഞ്ചേശ്വരം ഹോസംഗഡി മർഹൂം പൂന്തുറ സിറാജ് നഗറിൽ പിഡിപി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത്കൾക്കും മർദ്ദിതർക്കു വേണ്ടി മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് മദനി ശബ്ദിച്ചത് ഇന്ന് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് ഞങ്ങളെപ്പോലെയുള്ള പൊതുപ്രവർത്തകർ ഈ അവസരം ചർച്ചചെയ്യുകയാണ് എന്നും മഅദനി ഒരു മുന്നറിയിപ്പ് ആയിരുന്നു എന്നും എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു .
എസ് എം ബഷീർ അഹ്മദ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യപ്രഭാഷണം നടത്തി പി ഡി പി സംസ്ഥാന സെക്രട്ടറി പി എം സുബൈർ പടുപ്പ് വിഷയാവതരണം നടത്തി യൂനുസ് തളങ്കര സ്വാഗതവും കെ പി മുഹമ്മദ് ഉപ്പള പ്രതിജ്ഞയും ഷാഫി കൽനാട് നന്ദിയും പറഞ്ഞു പിഡിപി നേതാക്കളായ മൊയ്തു ബേക്കൽ ഷാഫി ഹാജി അടൂർ ജാസിർ അബ്ദുറഹ്മാൻ പുത്തിഗെ അബ്ദുള്ള ബദിയടുക്ക മൂസ അടുക്കം ഇബ്രാഹിം പാവൂർ ഹനീഫപോസട് mമുഹമ്മദ്‌ ഗുഡ്ഡ ദാനഞ്ജയ് മഞ്ചേശ്‌വർ റഫീഖ് ഉദ്യവർ സമദ് കുഞ്ചതൂർ തുടങ്ങിയ നേതാക്കൾ പൗരാവകാശ സംരക്ഷണ സമ്മേളനത്തിന് മുമ്പ് അസംഘടിതർ നടന്ന പ്രകടനത്തിന് നേതൃത്വം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!