യു എ ഇ “ആരിക്കാടിയൻസ് സോക്കർ ഫെസ്റ്റ് 2022”: ജംഗ്ഷൻ ബോയ്സ് ആരിക്കാടി ജേതാക്കൾ
യു എ ഇ ആരിക്കാടിയൻസ് കൂട്ടായ്മ ദുബായ് അൽ ഹാലി സ്റ്റേഡിയത്തിൽ മുന്നാമത് കുടുംബ സംഗമവും ഫുട്‌ബോൾ ഫെസ്റ്റും സംഘടിപ്പിച്ചു.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ അഷ്‌റഫ് കർള സംഗമം ഉദ്ഘാടനം നിർവഹിച്ചു. ഷാഹുൽ ഹമീദ് തങ്ങൾ അധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖൻ മൊയ്‌നു പോലീസ് മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് ഉസ്സൈൻ, ഉമ്പായി ദിൽഹി ദർബാർ മുഹമ്മദ് സാദു, അസ് ലു ആരിക്കാടി, അഹമ്മദ് ഹാജി കുമ്പോൽ, ബീരാൻ ജബ്ബാർ ആരിക്കാടി എം പി കാലിത്നി കടവത്ത് സാർ ആരിക്കാടി പ്രസംഗിച്ചു. ഹനീഫ്. പി. കെ സ്വാഗതം പറഞ്ഞു.
നാട്ടിലെ 8 ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. ഇക്വാൻസ് പി കെ നഗർ രണ്ടാം സ്ഥാനം നേടി. മുനീർ കുന്നിൽ ലത്തീഫ് , ഖലീൽ ,അഷ്‌റഫ് സ്രാങ് എന്നിവർ സംബന്ധിച്ചു.