ഉദ്യാവരം ആയിരം ജമാഅത്ത് അസയ്യിദ് ശഹീദ് വലിയുല്ലാഹി മഖാം ശരീഫ് ആണ്ട് നേർച്ച 2022 മാർച്ച് 28 മുതൽ 31 വരെ
മഞ്ചേശ്വരം: ദക്ഷിണഇന്ത്യയിലെ ഏറ്റവും പുരാതന മുസ്ലിം ആരാധനാലയമായ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ബഹു: അസ്സയ്യിദ് ഷഹീദ് വലിയുല്ലാഹി (റ) അ അവരുടെ പേരിൽ വർഷംതോറും നടത്തിവരാറുള്ള ആണ്ട് നേർച്ച നാലു ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന മതവിജ്ഞാന സദസ്സ് കളോടെ 2022 മാർച്ച് 28 മുതൽ 31 വരെ നടത്തപ്പെടുമെന്ന് ഉദ്യാവരം അസ്സയ്യിദ് ശഹീദ് വലിയുല്ലാഹി ദർഗാശരീഫ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കുമ്പളയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ .
2022 മാർച്ച് 28 രാവിലെ 10 മണിക്ക് ദർഗാശരീഫ് കമ്മിറ്റി ഉപാധ്യക്ഷൻ സയ്യിദ് അബൂബക്കർ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മഖാം സിയാറത്തിനു ശേഷം ദർഗാശരീഫ് കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം പതാക ഉയർത്തൽ കർമ്മം നിർവഹിക്കും, അന്ന് രാത്രി എട്ടര മണിക്ക് നടക്കുന്ന ദർഗാശരീഫ് സിയാറത്തിന് മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് അതാഉള്ള തങ്ങൾ എം എ ഉദ്യാവരം നേതൃത്വം നൽകും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടും ഉദ്യാവരം ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഉദ്യാവരം 1000 ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് യുകെ സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിക്കും.
പ്രമുഖ പ്രഭാഷകൻ ഖലീൽ ഹുദവി കാസർകോട് വിശുദ്ധ റമദാനിലെ മുന്നൊരുക്കം എന്ന വിഷയത്തിൽ സംസാരിക്കും , തുടർന്നുള്ള ദിവസങ്ങളിൽ അസ്സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര , സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽബുഖാരി തങ്ങൾ മള്ഹർ തുടങ്ങിയ സാദാത്തുക്കൾ ദിക്റ് ദുആ മജ്ലിസുകൾക്കും സമാപന സമ്മേളന മജ്‌ലിസിനും നേതൃത്വം നൽകും.
2022 മാർച്ച് 29ന് രാത്രി ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം, 30ന് രാത്രി കെ പി ഹുസൈൻ സഅദി കെ സി റോഡ്,മാർച്ച് 31 സമാപന സമ്മേളനത്തിൽ ഡോക്ടർ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവർ സംബന്ധിച്ച് സംസാരിക്കും .
സമാപന സമ്മേളനത്തിന്ന് ശേഷം അന്നദാനം നടക്കും എന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.
ദർഗാശരീഫ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം ,ദർഗാശരീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി പള്ളി കുഞ്ഞി ഹാജി മരിയാപുരം, ആയിരം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വർ ബട്ടർഫ്ലൈ, ദർഗാശരീഫ് കമ്മിറ്റി ട്രഷറർ ആലിക്കുട്ടി നാഷണൽ, ദർഗാശരീഫ് കമ്മിറ്റി അഡ്വൈസർ മാഹിൻ അബൂബക്കർ ഹാജി ,ദർഗാശരീഫ് കമ്മിറ്റി ഉപാധ്യക്ഷൻ അബ്ദുൽ ഖാദർ ഫാറൂക്ക് ,ദർഗാശരീഫ് കമ്മിറ്റി ഉപാധ്യക്ഷൻ ഇബ്രാഹിം ഫൈസി ഉദ്യാവരം ,ദർഗ്ഗ കമ്മിറ്റി അംഗം ഹനീഫ കജ ,മൊയ്തീൻ ,സെക്രട്ടറി എസ് എം ബഷീർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.