ദുബായിലെ ബ്ലോഗർമാരും, സാമൂഹിക പ്രവർത്തകരും ഉൾകൊള്ളുന്ന ഗസൽ കൂട്ടായ്മ ഓഫ്‌റോഡ് യാത്ര സംഘടിപ്പിച്ചു
ദുബായ്: ദുബായിലുള്ള ബ്ലോഗർമാരും, സാമൂഹിക പ്രവർത്തകരും ഉൾകൊള്ളുന്ന ഗസൽ കൂട്ടായ്മയുടെ പത്താമത് ഓഫ്‌റോഡ് യാത്ര റാസ് അൽ ഖൈമയിലെ മല നിരകൾക്കിടയിലേക്ക് നടത്തി. ഗസൽ അംഗങ്ങളും അവരുടെ കുടുംബങ്ങളുമായി നൂറോളം വാഹനങ്ങളിലായി മരുഭൂമിയിലൂടെ യാത്ര ചെയ്തു. മലഞ്ചെരുവിൽ ഒരുക്കിയ കൂടാരത്തിൽ ഭക്ഷണം പാകം ചെയ്തും, കുട്ടികൾക്കും, മുതിർന്നവർക്കും, സ്ത്രീകൾക്കും വ്യത്യസ്തങ്ങളായ വിനോദ, വിജ്ഞാന പരിപാടികൾ അവതരിപ്പിച്ച് ഗസൽ സംഘടിപ്പിച്ച യാത്ര വാരാന്ത്യ ദിനത്തിൽ ആഘോഷഭരിതമാക്കി.
ഷാഫി തൃത്താല, സമീർ ഇരിഞ്ഞാലക്കുട തുടങ്ങിയവരുടെ നേതൃത്വത്തിൽ മെഹർഫിലും സംഘടിപ്പിച്ചു. അഷ്‌റഫ് താമരശ്ശേരി, യൂനുസ് ഗസൽ, ഷാഹിദ് മാണിക്കോത്ത്, ആബിദ്, സിറാജ്, ഫവാസ്, സയ്യിദ് ബാലി, അമീർ, ഷാനവാസ്, ഷാനു, അനു ഫുഡി, സൈഫു ചുങ്കത്ത്, മുഫീദ്, ഷുക്കൂർ, നൗഷാദ്, ഷംനാസ്, ഷിബിലി, നൗഫൽ, രജീഷ്, ജൗഹർ, നിയാസ് ചേടിക്കമ്പനി തുടങ്ങിയവർ നേതൃത്വം നൽകി.