ഒടുവിൽ അധികൃതർ വഴങ്ങി,ടാങ്കർലോറികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു
കൊച്ചി: ടാങ്കർ ലോറികളുടെ അനിശ്ചിതകാല സമരം ഒടുവിൽ പിൻവലിച്ചു. ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടന്ന ചർച്ചയിലാണ് ബിപിസിഎൽ, എച്ചിപിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ടാങ്കർ ലോറികളുടെ സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
13 ശതമാനം ടാക്‌സ് നല്‍കാന്‍നിര്‍ബന്ധിതരായതോടെയാണ്അനിശ്ചിതകാലത്തേക്ക്സര്‍വീസുകള്‍നിര്‍ത്തിവയ്ക്കാന്‍ ടാങ്കർ ലോറി ഉടമകൾ തീരുമാനിച്ചത്. രണ്ട് കമ്പനികളിലായി 600 ഓളം ടാങ്കർ ലോറികളാണ് സമരത്തിനിറങ്ങിയത്. ഇവർ പണിമുടക്കിയതോടെ സംസ്ഥാനത്തെ പകുതി പമ്പുകളുടെയും പ്രവർത്തനം അവതാളത്തിലായി. സംസ്ഥാനത്ത് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, ഫര്‍ണസ് ഓയില്‍, എടിഎഫ് എന്നിവയുടെ വിതരണം തടസപ്പെട്ടു.
ജിഎസ്ടി അധികൃതരിൽ നിന്നും ലോറി ഉടമകൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് ചർച്ചയിൽ ഉറപ്പുനൽകിയതോടെയാണ് സമരം പിൻവലിക്കാൻ ലോറി ഉടമകൾ തയ്യാറായത്. സർവീസ്t ടാക്സ് 13 ശതമാനം അടയ്ക്കാൻ കഴിയില്ലെന്നും കരാർ പ്രകാരം എണ്ണ കമ്പനികളാണ് ടാക്സ് നൽകേണ്ടതെന്നും ലോറി ഉടമകൾ ചർച്ചയിൽ പറഞ്ഞിരുന്നു.