ജില്ലയിലെ ഏറ്റവും വലിയ ടർഫ് ഗ്രൗണ്ട് ഉപ്പളയ്ക്ക് സ്വന്തം
ഉപ്പള മെക്സിക്കൻ സിറ്റി ഒരുക്കിയ ‘ക്യാപ്റ്റൻ കിക്കോഫ്’ ഉദ്ഘാടനം ചെയ്തു
ഉപ്പള: ജില്ലയിലെ ഏറ്റവും വലിയ ഫുട്ബോൾ ടർഫ് ഗ്രൗണ്ട് ഉപ്പളയ്ക്ക് സ്വന്തം.
ഉപ്പള മെക്സിക്കൻ സിറ്റി ഒരുക്കിയ ‘ക്യാപ്റ്റൻ കിക്കോഫ്’ ടർഫ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . കേരള പോലീസ് ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ടും മലപ്പുറം എം.എസ്.ബി യിലെ അസ്സിസ്റ്റന്റ് കമാണ്ടറുമായ ഹബീബ് റഹ്മാൻ ടർഫ് ഉദ്ഘാടനം നിർവഹിച്ചു മഞ്ചേശ്വരം എം.എൽ.എ എകെഎഅം അഷ്റഫ്,ഇന്ത്യൻ രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ,ഖയ്യൂം മാന്യ,ഗോൾഡൻ അബ്ദുൽ റഹ്മാൻ എന്നിവർ മുഖ്യാഥിതികളായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളപോലീസും ജില്ലയിലെ മികച്ച ഫുട്ബോൾ ടീമുകളിലൊന്നായ സിറ്റിസൺ ഉപ്പളയും നടന്ന സൗഹൃദ മത്സരം കാണികളെ ഒന്നടങ്കം ആവേശത്തിലാക്കി. സിറ്റിസൻ ഉപ്പള ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി വിജയം കരസ്ഥമാക്കി.
സെവൻസ് ഫുട്ബോൾ കളിക്കാനുള്ള വിശാലമായ ഗ്രൗണ്ടിനൊപ്പം 200പേർക്ക് ഇരുന്ന് കളി കാണാനുള്ള ഗ്യാലറി സംവിധാനവും ക്യാപ്റ്റൻ കിക്കോഫ് ടർഫിൽ ഒരുക്കിയിട്ടുണ്ട്.
ന്യൂ ജെനറേഷന് ഇനി എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി മെക്സിക്കൻ സിറ്റി ഗ്രൂപ്പിന്റെ ആദ്യ പ്രൊജക്ട് മാത്രമാണ് പ്രവർത്തനമാരംഭിച്ചത്.
ടർഫ് ഗ്രൗണ്ടിന് പുറമെ സ്വിമ്മിംഗ് പൂൾ,ഫുട് സ്ട്രീറ്റ്,ഹോം സ്റ്റേ, ഈവന്റ് ഹാൾ എന്നിവയുടെ പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് സി.ഇ.ഒ മുസ്താഖ് ,മഹ്മൂദ്,സത്താർ എന്നിവർ അറിയിച്ചു.
കുമ്പള സി.ഐ പ്രമോദ്,കാസറഗോഡ് ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള,മംഗൽപാടി പഞ്ചായത്ത് മെമ്പർമാരായ ഉമ്പായി പെരിങ്കടി,ടി എ ഷരീഫ്,വ്യവസായ പ്രമുഖൻ ഹനീഫ് ഗോൾഡ് കിംഗ്,ബി എം മുസ്തഫ
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ ഏറ്റവും വലിയ ടർഫ് ഗ്രൗണ്ട് ഉപ്പളയ്ക്ക് സ്വന്തം; ഉപ്പള മെക്സിക്കൻ സിറ്റി ഒരുക്കിയ ‘ക്യാപ്റ്റൻ കിക്കോഫ്’ ഉദ്ഘാടനം ചെയ്തു
Read Time:3 Minute, 3 Second