Read Time:1 Minute, 4 Second
www.haqnews.in
മലപ്പുറം പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഗ്യാലറി തകർന്നുവീണു നിരവധി പേർക്ക് പരിക്ക്
കാളികാവ്:മലപ്പുറം പൂങ്ങോട് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സര ദിവസമായ ഇന്ന് മത്സരം തുടങ്ങുന്നതിൻ്റെ തൊട്ടു മുൻപ് ഗ്യാലറിയുടെ ഒരു ഭാഗം തകർന്നുവീണു.
നിരവധി പേർക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക നിഗമനം.
പരിക്കുപറ്റിയവരെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഫൈനൽ മത്സരമായത് കാരണം നിരവധി ആളുകൾ മത്സരം കാണാൻ എത്തിയിരുന്നു. പോലീസും ഫയർഫോഴ്സും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.