ഉപ്പളയിലെ ഹോട്ടൽ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0 0
Read Time:1 Minute, 13 Second

ഹോട്ടൽ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉപ്പള: ഹൃദയാഘാതത്തെ തുടർന്ന് ഹോട്ടൽ വ്യാപാരി മരിച്ചു.

ഉപ്പള മണ്ണംകുഴിയിലെ പരേതനായ അബൂബക്കർ ഹാജി- ഖദീജ ദമ്പതികളുടെ മകനും ഉപ്പള ഭഗവതിയിലെ ഹോട്ടൽ വ്യാപാരിയുമായ ഇബ്രാഹിം ഖലീൽ (38) ആണ് മരിച്ചത്.

വീട്ടിൽ ഭക്ഷണം കഴിച്ച ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കെ നെഞ്ചു വേദന അനുഭവപ്പെടുകയും ഉടനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് കാസർകോട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

മൃതദേഹം മണ്ണംകുഴി ജുമാ മസ്ജിദ് ഖബർസ്ഥാൻ അങ്കണത്തിൽ മറവ് ചെയ്തു.

ഭാര്യ: സക്കീന. മക്കൾ: കദീജത്ത് അശ്ഫിയ, അസ്രിഫാ, ആഫിയ.

സഹോദരങ്ങൾ: മഹമൂദ്, സഫിയ, റസിയ, താഹിറ, ഹാജിറ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!