വിദ്യഭ്യാസ രംഗത്ത് അൽ ഐൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ ഇടപെടൽ ശ്ലാഖനീയം : ടി.ഇ.അബ്ദുല്ല

0 0
Read Time:2 Minute, 44 Second

വിദ്യഭ്യാസ രംഗത്ത് അൽ ഐൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ ഇടപെടൽ ശ്ലാഖനീയം : ടി.ഇ.അബ്ദുല്ല

അൽ ഐൻ: കാസറഗോഡ് ജില്ലയിലെ വിദ്യഭ്യാസ രംഗത്ത് അൽ ഐൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മറ്റി നടത്തുന്ന പ്രവർത്തനങ്ങൾ അമൂല്യവുമാണെന്നു മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ടി. ഇ. അബ്ദുല്ല പ്രസ്താവിച്ചു . ഹൃസ്വ സന്ദർശനത്തിനായി അദ്ദേഹത്തോടൊപ്പം UAE യിൽ എത്തിയ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ , ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി , M L A മാരായ N. A . നെല്ലിക്കുന്ന് , A K M അഷ്‌റഫ് , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീർ എന്നിവർക്ക്‌ അൽ ഐൻ കെഎംസിസി കാസറഗോഡ് ജില്ലാ ഘടകം നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ആധുനിക കാലത്തു യുവാക്കൾ മുസ്ലിംലീഗിനോടൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നൽകാനുള്ള പരിപാടികൾക്ക് മുസ്ലിം ലീഗ് രൂപ കല്പന നൽകി വരുകയാണെന്നു ജില്ലാ ജനറൽ സെക്രട്ടറി A . അബ്ദുൽ റഹ്മാൻ പ്രസ്താവിച്ചു .

യോഗത്തിൽ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി , MLA മാരായ N A നെല്ലിക്കുന്ന് , AKM അഷ്‌റഫ് , യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീർ എന്നിവർ അഭിസംബോധന ചെയ്തു . ഖിറാഅത്ത് മാസ്റ്റർ സായിദ് നടത്തി നാസർ വലിയ പറമ്പ് സ്വാഗതവും, കെഎംസിസി ജില്ലാ പ്രസിഡണ്ട് ഖാലിദ് ബി.പി.അധ്യക്ഷവും വഹിച്ച യോഗം കെഎംസിസി ദേശീയ വൈസ് പ്രസിഡണ്ട് അഷ്‌റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു .
അൽഐൻ സ്റ്റേറ്റ് കെഎംസിസി പ്രസിഡന്റ് സയ്യിദ് ശിഹാബുദീൻ തങ്ങൾ, സ്റ്റേറ്റ് ജനറൽ സെക്രട്ടറി സയ്യദ് ഹാഷിം കോയ തങ്ങൾ , സ്റ്റേറ്റ് ട്രഷറർ തസ്‌വീർ , സ്റ്റേറ്റ് സെക്രട്ടറി ഇക്ബാൽ പരപ്പ എന്നിവർ ആശംസ അർപ്പിച്ചു .
മുഹമ്മദ് അലി സിയാറത്തിങ്കര നന്ദി പറഞ്ഞു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!