ഹനീഫ് കൽമാട്ടയുടെ “അബ്രക്കരികില്‍” പുസ്തക വിതരണോദ്ഘാടനം നാളെ ഉപ്പളയിൽ

0 0
Read Time:1 Minute, 49 Second

ഹനീഫ് കൽമാട്ടയുടെ “അബ്രക്കരികില്‍” പുസ്തക വിതരണോദ്ഘാടനം നാളെ ഉപ്പളയിൽ

കാസറഗോഡ് – ദുബൈ കെ എം സി സി മുന്‍ സംസ്ഥാന സെക്രട്ടറിയും മിഡിയ വിംഗ് ചെയര്‍മാനുമായിരുന്ന ഹനീഫ് കല്‍മട്ട എഴുതിയ അമ്പത് കവിതകള്‍ ഉള്‍ക്കൊള്ളുന്ന കവിതാ സമാഹാരത്തിന്‍റെ വിതരണോദ്ഘാടനം മാര്‍ച്ച് 1 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ഉപ്പള്ള വ്യാപാര ഭവനില്‍ നടക്കും.
ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സര്‍ഗ്ഗധാര വിംഗിന്റെ സഹകരണത്തോടെയാണ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. 33 വര്‍ഷത്തെ പ്രവാസത്തിനിടയില്‍ കുറിച്ചിട്ട വരികളാണ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. മനുശഷ്യ മനസ്സിലെ നൊമ്പരങ്ങളും മോഹങ്ങളും ഇച്ഛ ഭംഗങ്ങളും വിശിഷ്യ പ്രവാസികളുടെ ജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്ത വികാര വിചാരങ്ങളും മാനുഷികതയും ഒപ്പം പ്രകൃതിയോടുള്ള മനുഷ്യന്‍റെ ക്രുരതയുമൊക്കെ വരച്ചു കാട്ടുന്നതാണ് ഹനീഫ് കൽമട്ടയുടെ കവിതകള്‍. ചടങ്ങിൽ നേതാക്കൾ, സാംസ്കാരിക പൊതു രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ദുബൈ കെ എം സി സി കാസറഗോഡ് ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, സർഗ്ഗധാര ചെയർമാൻ റാഫി പള്ളിപ്പുറം, വൈസ് പ്രസിഡന്റ് റഷീദ് ഹാജി. കല്ലിങ്കാൽ എന്നിവർ അറിയിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!