DTH മേഖയിൽ കേരളത്തിൽ പുതിയ ട്രേഡ് യൂണിയൻ സംഘടന AKDTSU നിലവിൽ വന്നു

0 0
Read Time:4 Minute, 47 Second

DTH മേഖയിൽ കേരളത്തിൽ പുതിയ ട്രേഡ് യൂണിയൻ സംഘടന AKDTSU നിലവിൽ വന്നു

വർഷങ്ങളായി സാമ്പത്തികമായും സാമൂഹികമായും കേരളത്തിലെ DTH തൊഴിൽ മേഖല പല പ്രശ്നങ്ങളും അനുഭവിച്ച് കൊണ്ടിരുന്നു. അതിൽ പ്രധാനമായത് ഈ തൊഴിൽ ചെയ്യുന്നവർക്ക് ന്യായമായ
വരുമാനം ലഭിച്ചിരുന്നില്ല എന്നതാണ്. അതിന് കാരണം ഈ മേഖലയിൽ നമ്മുടെ സമൂഹം അംഗീകരിച്ച കൂലി എന്നത് ഇരുപത് വർഷം മുമ്പ് DTH കമ്പനികൾ ഇന്ത്യയിൽ ആദ്യമായി പ്രവർത്തനം തുടങ്ങിയ സമയത്ത് നൽകിയിരുന്ന കൂലി വലിയ ഒരു മാറ്റവുവുമില്ലാതെ ഇപ്പോഴും തുടരുന്നത് കൊണ്ടായിരുന്നു.

ഇങ്ങനെ തുച്ചമായ വേതനം സ്വീകരിച്ച് കൊണ്ട് ഈ മേഖലയിൽ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന സാങ്കേതിക
മേന്മകൾ സ്വയം അഭ്യസിച്ചു
കമ്പനികൾ നിഷ്കർഷിക്കുന്ന തൊഴിൽ
ഗുണമേന്മ പുതുക്കി നിലനിർത്തി
മുന്നോട്ട് പോകുമ്പോൾ ഒരു DTH തൊഴിലാളിക്ക് ഇവിടെ സംഭവിക്കുന്നത്
എന്താണെന്ന് അറിയാമോ..
അത് യുക്തി കൊണ്ട് ചിന്തിക്കുമ്പോൾ നമുക്ക്
മനസ്സിലാകുന്നത് ഇതാണ്.
വരുമാനത്തെക്കാൾ ചെലവ് കൂടുതൽ
ഒരു തൊഴിലാളിക്ക് ഉണ്ടാവുന്നു.
കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൻ
300 രൂപ സമ്പാദിക്കാൻ 250 രൂപ
ചിലവിടേണ്ട ഒരു സ്ഥിതിയാണ്
ഇന്ന് ഓരോ തൊഴിലാളിക്കും മുന്നിലുള്ളത്.

അതിന് കാരണം dth മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി, അവരുടെ
പ്രശ്നങ്ങൾ ഈ സമുഹത്തിന്റെ മുന്നിൽ
അവതരിപ്പിക്കാനും അതിന് ന്യായമായ
പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞില്ല
എന്നത് തന്നെയായിരുന്നു. ഇത്തരം വിഷമ
സ്ഥിതിയിൽ അസംഘടിതരായ് ഒറ്റപ്പെട്ട്
സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്
പിൻവലിയലായിരുന്നു ഓരോ തൊഴിലാളിയുടേയും വിധി.
ഇത്തരത്തിൽ സ്വന്തം തൊഴിൽ മേഖലയിൽ
നിന്ന് നിഷ്കാസിതനാവുന്ന നമ്മുടെ
തൊഴിലാളി അന്യായമായ പല ചൂഷണങ്ങൾക്കു കൂടി വഴിപ്പെടേണ്ട ഒരു
അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരുന്നു.

ഇന്നുമുതൽ ഈ തൊഴിൽ മേഖലയിൽ കേരളത്തിലെ ഓരോ dth തൊഴിലാളിക്ക് വേണ്ടിയും അവരുടെ
ന്യായമായ എല്ലാ അവകാശങ്ങൾ
നിലനിർത്തുന്നതിന് വേണ്ടിയും ശബ്ദമുയർത്താൻ വൈകിയാണെങ്കിലും നമുക്കൊരു
ട്രേഡ് യൂണിയൻ സംഘടന ഉണ്ടായിരിക്കുന്നു.

ഈ സംഘടനയുടെ പേരാണ്
all Kerala DTH and technical സർവ്വീസസ്
യൂണിയൻ.
ഈ യൂണിയൻ 1926 ലെ ട്രേഡ് യൂണിയൻ ആക്ട് പ്രകാരം തൊഴിലാളിയുടെ അവകാശങ്ങൾക്ക് വേണ്ടി ഓരോ തൊഴിലാളിയിൽ നിന്നും നിശ്ചിത തുക അംഗത്വഫീസും മാസ വരിസംഖ്യയും സ്വീകരിച്ചു കൊണ്ട്
പ്രവർത്തനം നടത്തുന്നതാണ്.

ആൾ കേരള ഡിടിഎച്ച് ആന്റ് ടെക്നിക്കൽ സർവ്വീസസസ് യൂണിയന്റെ ബഹുമാനപ്പെട്ട രക്ഷാധികാരി ശ്രീ: ലോഹിതാക്ഷൻ കക്കയങ്ങാട് നമ്മുടെ അദ്ധ്യക്ഷൻ ബഹുമാന്യനായ ശ്രീ ജീവൻ ജി നായർ വിശിഷ്ട വ്യക്തി
അഡ്വ: എ ആർ ഷാജി അവർകളേയും അവർകളേയും ദിലീപ് അഞ്ചരക്കണ്ടി
Akdtsu വിന്റെ മറ്റ് ഭാരവാഹികൾ, ഈ സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർമാർ
തിരുവനന്തപുരം ജില്ലയിലെ മാന്യ പ്രവർത്തകർ ഇവിടെ എത്തിച്ചേർന്ന പ്രദേശ വാസികളായ എല്ലാ
വരേയും ആൾ കേരള ഡിടിഎച്ച് ആന്റ്
ടെക്നിക്കൽ സർവ്വീസസ് യൂണിയൻ എന്ന ട്രേഡ് യൂണിയൻ സംഘടനയുടെ സമർപ്പണ സർട്ടിഫിക്കറ്റ് പ്രകാശനത്തിന്റെ ഈ ഉൽഘാടന പരിപാടിയിലേക്ക് akdtsu സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഗതം ചെയ്തു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!