മംഗൽപാടിയിൽ സർവത്ര അന്തരീക്ഷ മലിനീകരണങ്ങളാൽ ജനങ്ങൾ വീർപ്പു മുട്ടുന്നു

0 0
Read Time:2 Minute, 43 Second

മംഗൽപാടിയിൽ സർവത്ര അന്തരീക്ഷ മലിനീകരണങ്ങളാൽ ജനങ്ങൾ വീർപ്പു മുട്ടുന്നു

മംഗൽപാടി: അതിരുക്ഷമായ മാലിന്യങ്ങളാൽ പൊറുതി മുട്ടുന്ന മംഗൽപാടി പ്രദേശത്തെ ജനങ്ങൾ അന്തരീക്ഷ മാലിനീകരണങ്ങൾ കൊണ്ട് മൂട
പ്പെടുന്നത് കണ്ടിട്ടും അറിഞ്ഞ ഭാവം നടിക്കാതെ നടക്കുകയാണ് ഇവിടത്തെ പഞ്ചായത്ത് ഭരണ സമിതിയും, അധികൃതരും.

പ്രദേശത്തെ സകല വീഥികളിലും മാലിന്യം കമിഞ്ഞു കൂടി, കൊതുകും, തെരുവ് നായിക്കളുടെ ശല്യങ്ങളും കാരണം കാൽ നടക്കാർക്ക് പോലും കടന്നു പോകാൻ പറ്റാത്ത അവസ്ഥകൾക്ക്‌ പുറമെ പ്രദേശത്തെ എല്ലാ കവലകളിലും,മുക്കിലും മൂലയിലും വൈകുന്നേരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു വിടുന്നതിന്റെ അസഹനീയമായ ഗന്ധവും, പൂകച്ചുരുളുകളും കൊണ്ട് ഉണ്ടാകുന്ന മലിനമായ അന്തരീക്ഷവായു ശ്വസിച്ചു രോഗം പേറി ജീവിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഈ പ്രദേശത്തെ ജനങ്ങൾക്ക്‌.

ഉപ്പള, കൈക്കമ്പ, നയബസാർ പോലുള്ള ജനസാന്ദ്രമായ കവലകളിൽ പോലും രാവിലെയും, വൈകുന്നേരങ്ങളിലും പൊതു സ്ഥലങ്ങളിൽ അടക്കം പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചുയരുന്ന പുകകൾ സർവസാധാര കാഴ്ച്ചയാണ്, ഈ പുക ശ്വസിക്കുന്നത് മൂലം മാരകമായ കാൻസർ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയെ ക്കുറിച്ച് ലോകാരോഗ്യ സംഘടനകളും, പരിസ്ഥിതി പ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകളൊന്നും കണ്ടിട്ടും അറിയാത്ത ഭാവം നടിച്ചു ഒരുനാടിനെ യും അവിടുത്തെ ജനങ്ങളെയും, കുരുന്നു കുട്ടികളെയും മാരക രോഗങ്ങളുടെ അടിമയാക്കി മാറ്റുകയായിരിക്കും ഇതിന്റെ അനന്തരഫലം.

ബന്ധപ്പെട്ടവർ ഈ പ്രദേശത്തെ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യാനും, പൊതുസ്ഥലങ്ങളിലും, ജനവാസ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിന്നെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന്by എൻസിപി Manjeshwaram Block പ്രസിഡണ്ട്‌ മഹമൂദ് കൈക്കമ്പ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!