ഓൺ ക്ലബ് മെമ്പർസ് (ഒ.സി.എം) പുതിയ കമ്മിറ്റി നിലവിൽ വന്നു

0 0
Read Time:4 Minute, 20 Second

ഓൺ ക്ലബ് മെമ്പർസ് (ഒ.സി.എം) പുതിയ കമ്മിറ്റി നിലവിൽ വന്നു

ഉപ്പള: ജില്ലയിലെ 80ഓളം അണ്ടർ ആം ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് “ഓൺ ക്ലബ് മെമ്പർസ്” (O.C.M) കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഹ്മാൻ ബേക്കൂറിനെ പ്രസിഡണ്ടായും,
ലത്തീഫ് കസായി എച്.എൻ നെ ജനറൽ സെക്രട്ടറിയായും,അബ്ദുൽ ജലീൽ ഐ.എ യെ ട്രഷറർ ആയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ ചുവടെ .

വൈസ് പ്രസിഡണ്ട്മാർ:
നവീൻ കിംഗാ കോബ്ര
മുന്ന ബപ്പായിതൊട്ടി
ഇസ്മായിൽ ഗുഡ്ലക്ക്
ചമ്മു മൂസോഡി

ജോയിന്റ് സെക്രട്ടറിമാർ:
ബ്രിഡൻ എഫ്&എഫ് കളായി
മൊയ്തു ചെറുഗോളി
ബഷീർ മജാൽ
ഹംസ പഞ്ചം

എക്സിക്യൂട്ടീവ്സ്:
റിയാസ് ന്യൂസ്റ്റാർ കുഞ്ചത്തൂർ
അസ്ഹർ എഫ്.സി.എം മുട്ടം
ചമ്മു റെഡ് സ്റ്റാർ
അസീസ് കടവത്ത്
റൗഫ് നീർചാൽ
ഫർസാദ് ഷിറിയ
ഇല്യാസ് ഐ.എസ് ഗയ്സ്
റിയാസ് മുട്ടം
അസീസ് ഇച്ചിലങ്കോട്
കലീൽ ന്യൂ ബോയ്സ്
അഷ്റഫ് റെഡ് സ്റ്റാർ

അഡ്വൈസറി ബോർഡ്
ചെയർമാൻ: റിയാസ് കുഞ്ചത്തൂർ
എക്സിക്യൂട്ടീവ്സ്:
റിയാസ് മുട്ടം
കലീൽ ന്യൂബോയ്സ്
അസ്ഹർ മുട്ടം
ചമ്മു റെഡ് സ്റ്റാർ
എന്നിവരാണ്.

പുതിയ കമ്മിറ്റി എടുത്ത തീരുമാനങ്ങളോടെയായിരിക്കും ഒ.സി.എം ന്റെ മുന്നോട്ടുള്ള പ്രവർത്തനം.

25-02-2022 (വെള്ളി )
OCM എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് ൽ എടുത്ത് തീരുമാനങ്ങൾ.

1. 18-02-2022 ൽ നടന്ന ജനറൽ ബോർഡ് മീറ്റിംഗ് ൽ റിപ്പോർട്ട് ചെയ്യാത്ത ടീമുകളെ OCM അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യും.
നീക്കം ചെയ്ത ടീം തിരിച്ചു OCM അംഗത്വം കിട്ടാൻ രെജിസ്ട്രേഷൻ ഫീസ് 200rs + പെനാൽറ്റി 300rs മൊത്തം 500rs അടച്ചു തിരിച്ചു വരാവുന്നതാണ്.
2.OCM ന്റെ അണ്ടറിൽ ടൂർണമെന്റ് കളിപ്പിക്കുന്നവർ കമ്മിറ്റി യുടെ Rule & Regulations കൃത്യമായി പാലിക്കാൻ നിർബന്ധിധരാണ്.
ഒരു കളിക്കാരൻ നിയമങ്ങൾ പാലിക്കത്തപക്ഷം On the Spot ആ കളിക്കാരനെ കളിയിൽ നിന്നും പുറത്താക്കുകയും, 11’ns ആണെങ്കിൽ 10 കളിക്കാരും, 9’ns ആണെങ്കിൽ 8 കളിക്കാരും, 7’ns ആണെങ്കിൽ 6 കളിക്കാരും പ്രസ്തുത കളി കളിക്കേണ്ടതാണ്.
3. ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങുന്ന മെമ്പേഴ്‌സ് കമ്മിറ്റി യുടെ നിയമങ്ങളിൽ പെട്ട ട്രാക്ക്, ഷൂ, ജേഴ്‌സി ഇടാതെ ഇറങ്ങുകയാണെങ്കിൽ മേൽ പറഞ്ഞ പണിഷ്മെന്റ് ന് ബാധ്യസ്ഥനാണ്.
4. ഗ്രൗണ്ട് റഫറിയുടെ തീരുമാനം മുഖവലിക്കെടുക്കാതെ തർക്കത്തിൽ ഏർപ്പെടുകയോ ടൂർണമെന്റ് ഒഴിവാക്കി പോവുകയോ ചെയ്യുന്ന ടീമുകൾ OCM കമ്മിറ്റി എടുക്കുന്ന ഏത് നടപടിക്കും നിർബന്ധിധരാണ്.
5. OCM ന്റെ പരിധിയിൽ വെക്കുന്ന ടൂർണമെന്റ് കഴിയുന്നതും ശനി ഞായർ പോലുള്ള അവധി ദിവസങ്ങളിൽ മാത്രം വെക്കേണ്ടതാണ്.
6. OCM ന്റെ പരിധിയിൽ ഇനിയുള്ള എല്ലാ ( 7’ns, 9’ns,8’s )etc. ടൂർണമെന്റ് നും 300rs ഫീസ് ഈടാക്കുന്നതാണ്.
7. മാർച്ച്‌ 7 മുതൽ ടൂർണമെന്റ് കളിപ്പിക്കുന്നവർ (League Match ഒഴികെ ) എല്ലാ ടൂർണമെന്റ് ഉം Cash എത്ര ആയാലും ഗ്രൗണ്ട് ഫീസ് 2000rs ന് മുകളിൽ കൂടാൻ പാടില്ല.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!