ദുബായ് മലബാർ കലാ സംസ്കാരിക വേദിയുടെ 23-ാം വാർഷികാഘോഷവും യു.എ.ഇ യുടെ ഗോൾഡൻ ജൂബിലി ആഘോഷവും അവാർഡ് സമർപ്പണവും ടാഡുമാമു നിർവഹിച്ചു

0 0
Read Time:5 Minute, 7 Second

ദുബായ് മലബാർ കലാ സംസ്കാരിക വേദിയുടെ 23-ാം വാർഷികാഘോഷവും യു.എ.ഇ യുടെ ഗോൾഡൻ ജൂബിലി ആഘോഷവും അവാർഡ് സമർപ്പണവും ടാഡുമാമു നിർവഹിച്ചു

ദുബൈ:ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 23 ആം വാർഷിക ആഘോഷം യുഎഇയുടെ ഗോൾഡൻ ജൂബിലി ആഘോഷവും അവാർഡ് സമർപ്പണം സ്‌നേഹപൂർവ്വം 2022 ദുബായ് വുമൺ അസോസിയേഷനിൽ വർണശബളമായി ആഘോഷിച്ചു.കെ എം അബ്ബാസിന്റെ അധ്യക്ഷതയിൽ ടഡു മാമു ( കോൺസുൽ പ്രസ്സ് കാൾറ്റർ &ലേബർ ഇന്ത്യൻ കോൺസുലേറ്റ് ) ഉൽഘാടന കർമ്മം നിർവഹിച്ചു വേദി ജനറൽകൺവീനർ അഷറഫ് കർള സ്വാഗതം ആശംശിച്ചു.

സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളിൽ രണ്ട് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലബാർ കലാസാംസ്കാരിക വേദിയുടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആഘോഷ പരിപരിപാടികളിൽ അറബ് മേഘലയിലെ പ്രമുഖരും സാമൂഹിക സാംസ്‌കാരിക ബിസിനസ്സ് മേഘലയിലെ പ്രമുഖ വെക്തിത്വങ്ങളുടെയും സാന്നിധ്യം കൊണ്ട് ഏറെ ശ്രെദ്ദിക്കപ്പെട്ട ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ ദുബായ് മലബാർ കല സാംസ്‌കാരിക വേദിയുടെ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

മിഡിലീസ്റ്റ് ബെസ്റ്റ് ബ്രാൻഡ് ഓഫ് ദി ഇയർ അവാർഡ് ECH ബിസിനസ്സ് സെറ്റപ്പ് കാര്യദർശി ഇക്ബാൽ മാർക്കോണി ഏറ്റുവാങ്ങി ഇൻസ്പയറിങ്‌ ബിസിനസ്സ് പേഴ്സണാലിറ്റി അവാർഡ് മജീദ് പുല്ലഞ്ചേരി
മീഡിയ എക്സലൻസ് അവാർഡ് അപർണകുറുപ്പ് (NEWS18 കേരള), പേഴ്സണാലിറ്റി ഓഫ് റേഡിയോ അവാർഡ് വൈശാഖ് ( GOLDFM) പ്രിന്റഡ് മീഡിയ അവാർഡ് രാജു മാത്യു (മലയാളമനോരമ ) യും ഏറ്റുവാങ്ങി..

ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ
അബ്ദുല്ല മദിമൂല ( സോഷ്യൽ കമ്മിറ്റഡ് പെഴ്സണാലിറ്റി ) അഡ്വ: ഇബ്രാഹിം ഖലീൽ (ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ് ഇൻ സോഷ്യൽ വർക്ക് ) അൻവർ ചേരങ്കൈ (ഗോൾഡൻ സീഗ് നേറ്റർ ) അച്ചു മുഹമ്മദ് തളങ്കര (സോഷ്യൽ ഹീറോസ് ഇൻ ചാരിറ്റി ) യും സ്വീകരിച്ചു.

കെ എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്‌കാരം അരുൺ പാറാട്ട് (ടെലിവിഷൻ അവാർഡ് NEWS24, മഹേഷ് കണ്ണൂർ(പ്രസന്റർ ഓഫ് റേഡിയോ (RADIOASIA ) നാഷിഫ് അലീമിയ (വൈബ്രന്റ് മീഡിയ പേഴ്സണാലിറ്റി തത്സമയം ) യും മാധ്യമ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.പ്രക്ഷേപണ രംഗത്ത് രജത ജൂബിലി പിന്നിട്ട രമേശ് പയ്യന്നൂ രിനെ (സിൽവർ ജൂബിലി അച്ചീവേർ ഇൻ മീഡിയ പുരസ്കാരവും നൽകി ആദരിച്ചു.

അറബ് പ്രമുഖരായ ഹുസൈഫ ഇബ്രാഹിം ഡോ:യാഹ്‌ഖൂബ് മൂസ. അഡ്വ താരിക് സാദിഖ് സാലെ സംവിധായകൻ എം എ നിഷാദ്
വി പി അബ്ദുൽ ഖാദർ. എം സി ഹുസൈനാർ ഹാജി നിസാർ തളങ്കര അഡ്വ ആഷിഖ്. എ കെ ഹാരിഫ് ഹാദി തങ്ങൾ. ടി എം ഷുഹൈബ്.അനൂപ് കീച്ചേരി പ്രസംഗിച്ചു ഹംസ തൊട്ടി മുജീബ് കമ്പാർ . ദുബായ് കെ എം സി സി വനിതാ വിംഗ് പ്രസിഡന്റ്. സഫിയ മൊയ്‌ദീൻ വാണിജിയ സാംസ്കാരിക മേഖലകളിലെ പ്രമുകരായ ഹൈദ്രോസ് തങ്ങൾ. തെൽഹത് ഫോറം ഗ്രുപ്പ് സബിത് ശാസ്‌ ഗ്രൂപ്പ് സത്താർഅജ്മാൻ പിവൈ ഗ്രൂപ്പ്. അലി ടാറ്റ.. റസാക് റോസി റോമാനി.മൊബൈൽ.ബഷീർ പള്ളിക്കര നൗഷാദ് കന്യപ്പാടി നാസർ മുട്ടം ഷാഹുൽ .സലാം കനിയപ്പാടി.തങ്ങൾ അതിൽ ഇ സി എച്ച് റാഫി പള്ളിപ്പുറം ശബീർ കീഴുർ നാസർ കോലിയടുക്കം മുനീർ ബെരിക്കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു പ്രോഗ്രാം കോഡിനേറ്റർ ഹനീഫ കോളിയടുക്കം നന്ദി പറഞ്ഞു പ്രമുഖ ഗായകൻ പറ നിസാർ വയനാട് സജില സലീം എന്നിവരടങ്ങിയ ട്രൂപ്പിന്റെ സംഗീതനിശ ചടങ്ങിന് മാറ്റുകൂട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!