ജി എസ് ടി നിരക്ക്പരിഷ്കരണം നാളെ മുതൽ;നിലവിലെ നാല് സ്ലാബുകൾ ഇനി രണ്ടായി ചുരുങ്ങും

തിരുവനന്തപുരം : ചരക്ക് സേവന നികുതി (ജി എസ് ടി) കൗൺസിൽ നടപ്പിലാക്കിയ നികുതിയിളവ് നാളെ മുതൽ പ്രാബല്യത്തിൽ വരും.ജി എസ് ടി നികുതി ഘടന നിലവിൽ വന്നിട്ട് ഏഴ് വർഷം കഴിഞ്ഞു. ഘടനയിലെ ഇത് വരെയുള്ള മാറ്റങ്ങളിൽ ഏറ്റവും വലിയ അഴിച്ചു പണിയാണ് നാളെ മുതൽ വരുന്നത്. നിലവിലെ നാല് സ്ലാബുകൾ ഇനി രണ്ടായി ചുരുങ്ങും 5% , 12 % ,18%, 28 % എന്നിങ്ങനെ നാല് തട്ടുകളായിരുന്നു നികുതി ഉണ്ടായിരുന്നത് .ഇനിമുതൽ 5 % ,18% വും എന്നിങ്ങനെയായി ചുരുങ്ങും.12ശതമാനത്തിൽ ഉൾപ്പെട്ടിരുന്ന 90% ഉൽപ്പന്നങ്ങളും 5% ത്തിലും ,28 ശതമാനം ഉണ്ടായിരുന്ന ഉൽപ്പന്നങ്ങൾക്ക് 18% ത്തിലും ആണ് ഉൽപന്നങ്ങൾ ലഭിക്കും.പുതിയ ഘടനക്കനുസരിച്ച് പുതിയ നിരക് ഉള്ള ടാക്സ് ഇൻവോയിസ് നാളെ മുതൽ നൽകുന്നതിന് ആവശ്യമായ മാറ്റങ്ങൾ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ വരുത്തണമെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് മുമ്പേ നിർദ്ദേശം നൽകിയിട്ടുണ്ട്.40% ആയി ഉയർത്തിയ ആഡംബര ഉൽപ്പന്നങ്ങളും, പുകയില ,സിഗരറ്റ് പോലെയുള്ള ആരോഗ്യത്തിന് ഹാനികരം ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കും, ലോട്ടറിക്കും ഉള്ള നിരക്ക് നാളെ മുതൽ നടപ്പിൽ വരില്ല . ഇതിനായി പ്രത്യേക വിജ്ഞാപനം ഇറക്കുമെന്ന് ജി എസ് ടി വകുപ്പ് അറിയിച്ചു.നിരക്കിളവ് പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന വ്യവസ്ഥയിലും ഇളവുണ്ട്.
ജി എസ് ടി നിരക്ക്പരിഷ്കരണം നാളെ മുതൽ;നിലവിലെ നാല് സ്ലാബുകൾ ഇനി രണ്ടായി ചുരുങ്ങും
Read Time:2 Minute, 2 Second


