പ്രവാസികളോട് സർക്കാർ കാരുണ്യം കാണിക്കണം;യൂനുസ് തളങ്കര

0 0
Read Time:2 Minute, 3 Second

പ്രവാസികളോട് സർക്കാർ കാരുണ്യം കാണിക്കണം;യൂനുസ് തളങ്കര

ഷാര്‍ജ: ഒന്നിലധികം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും കഴിഞ്ഞ് കുറഞ്ഞ ദിവസത്തേക്ക് അവധിയിലെത്തുന്ന പ്രവാസികളോട് അല്‍പമെങ്കിലും കാരുണ്യം കാണിക്കണമെന്ന് പിടിയുസി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര പറഞ്ഞു.

പി ഡി പി പ്രവാസി സംഘടനയായ പിസിഎഫ് ഷാര്‍ജ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിന്നു അദ്ദേഹം.
മഹാമാരിയില്‍ എറ്റവും ദുരന്തങ്ങള്‍ അനുഭവിച്ച് പ്രയാസങ്ങളില്‍ നിന്നും കുറച്ച് സമാധാനത്തിനുവേണ്ടി നാട്ടില്‍ എത്തുന്ന പ്രവാസികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത് തിരുത്തുവാന്‍ മുന്നോട്ട് വരണം. ഇതിന് രാഷ്ട്രിയം മറന്ന് പ്രവാസികള്‍ ഒറ്റക്കെട്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എല്ലാം കഴിഞ്ഞ് നാട്ടില്‍ പോയി തിരിച്ച് വരുമ്പേള്‍ എയര്‍പോര്‍ട്ടില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്‍റെ പേരിലും വന്‍ സാമ്പത്തികമാണ് ഈടക്കുന്നത്, ഇതിനൊക്കെ മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജ പി.സി.എഫ് പ്രസിഡന്‍റ് ഗഫാര്‍ പോന്നാനി അദ്ധ്യക്ഷത വഹിച്ചു.നാഷണൽ കമ്മിറ്റി അംഗം ഖാലിദ് ബംബ്രാണ ഉദ്ഘാടനം ചെയ്തു. ശിജുഹനീഫ. സാലി കൂട്ടായി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഫൈസൽ കറുകമാട് സ്വാഗതവും അതീഖുറഹ്മാൻ തോട്ടി നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!