Read Time:1 Minute, 12 Second
യുഎഇ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളി അലിഷാൻ ഷറഫു
അബുദാബി ∙ യുഎഇയുടെ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളി. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകൻ അലിഷാൻ ഷറഫുവാണു ടീമിനെ നയിക്കുക. ദുബായ് ഡിമോന്റ് ഫോർട് യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി വിദ്യാർഥിയാണ്.
ഒരേ സമയം അണ്ടർ 19, സീനിയർ ടീമുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് അലിഷാൻ. സീനിയർ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമാണ്. അണ്ടർ 19 ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയിലാണ് ഓൾറൗണ്ടറായ ഈ പതിനെട്ടുകാരൻ ടീമിനെ നയിക്കുക. യുഎഇ ക്രിക്കറ്റ് ബോർഡിന്റെ അക്കാദമി ലീഗിൽ വ്യക്തിഗത ഉയർന്ന സ്കോർ (155) അലിഷാന്റെ പേരിലാണ്.