‘എയിംസ് കാസറഗോഡിന് വേണം’; ബഹുജന റാലിയിൽ വൻ പ്രധിഷേധമിരമ്പി

0 0
Read Time:1 Minute, 45 Second

‘എയിംസ് കാസറഗോഡിന് വേണം’; ബഹുജന റാലിയിൽ വൻ പ്രധിഷേധമിരമ്പി

കാസറഗോഡ് : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാസറഗോഡ് ടൗണിൽ നടന്ന ബഹുജന റാലിയിൽ ജില്ലയുടെ പ്രതിഷേധം അണപൊട്ടി ഒഴുകി. അവഗണന മാത്രം പേറി നടക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹം ഭരണകൂടത്തിനെതിനെ നടത്തിയ ശക്തമായ താക്കീതായി ബഹുജന റാലി മാറി. ഉച്ചക്ക് കറന്തക്കാട് ജംക്ഷനിൽ നിന്നും ആരംഭിച്ച ബഹുജന റാലി കോർട്ട് റോഡ്, ട്രാഫിക് അയലന്റ് വഴി എം.ജി. റോഡിലൂടെ പുതിയ ബസ്സ് സ്റ്റാൻഡിൽ അവസാനിച്ചു. സമാപന സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗണേശൻ അരമങ്ങാനം അധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ. അഹമ്മദ് ശരീഫ് മുഖ്യാഥിതി ആയിരുന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ., എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്മ ജില്ലാ ചെയർമാൻ കെ.ജെ സജി വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത സംഘടനകളും സന്നദ്ധ, തൊഴിലാളി നേതാക്കളും പ്രവർത്തകരും അഭിവാദ്യങ്ങൾ നേർന്നു. നാസർ ചെർക്കളം സ്വാഗതവും ഫറീന കോട്ടപ്പുറം നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!