Read Time:1 Minute, 8 Second
“വേണം കാസറഗോഡിന് എയിംസ് ” ബഹുജന റാലിയിൽ പങ്കെടുക്കാൻ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ പൂർണ്ണ പിന്തുണയുമായി ഉപ്പളയിൽ നിന്നും ബസ് സർവീസ്
ഉപ്പള: “വേണം കാസറഗോഡിന് എയിംസ് ” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് ജില്ലയിൽ ഇന്ന് നടത്തുന്ന ബഹുജന റാലിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഒരുക്കിയ ബസ് ഉപ്പളയിൽ നിന്നും കാസറഗോഡിലേക്ക് പുറപ്പെട്ടു.
മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. എയിംസ് ക്യാമ്പയിൻ മംഗൽപാടി പഞ്ചായത്ത് ചെയർമാൻ അഡ്വ: കരീം പൂന,കൺവീനർ അസീം മണിമുണ്ട, ട്രഷറർ അബു തമാം ഭാരവാഹികളായ മഹ്മൂദ് കൈക്കമ്പ,റഫീഖ് കോടിബയിൽ തുടങ്ങിയവർ പങ്കെടുത്തു.