കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം ആവശ്യമുണ്ട്; മുസ്ലിം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം ആവശ്യമുണ്ട്; മുസ്ലിം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0 0
Read Time:2 Minute, 9 Second

തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള ശൈലീ മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം മുസ്ലിം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഏത് പാര്‍ട്ടിയിലായാലും അതാത് കാലത്ത് ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ തലമുറയുടെ ഒരു പങ്ക് ഉറപ്പുവരുത്തണം. തലമുറമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. സംഘടനാ തലത്തിലും ഇത്തരത്തിലുള്ള മാറ്റം നല്ലതാണ്. സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ വേണ്ടി ലീഗ് ഒരുങ്ങിയിരിക്കുകയാണ്. കാലത്തിനനുസരിച്ചുള്ള ഒരു ശൈലി മാറ്റം ആവശ്യമുണ്ട് എന്ന പുതുതലമുറയുടെ വികാരം ഉള്‍ക്കൊണ്ടുതന്നെ ജനാധിപത്യപരമായും സംഘടനാപരമായ രീതിയില്‍ ലീഗില്‍ പ്രവര്‍ത്തനശൈലിയിലും അതുപോലെതന്നെ നേതൃത്വത്തിലും വലിയ മാറ്റം വരാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.വി.ഡി.സതീശന് എല്ലാ പിന്തുണയും നല്‍കും. വളരെ നല്ല തീരുമാനമാണ്. കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് ഏത് മതേതര പാര്‍ട്ടിയുടേയും ആവശ്യമാണ്. അതിനുവേണ്ടി ആ പാര്‍ട്ടിയെടുക്കുന്ന ഏത് നടപടിയ്ക്കും ലീഗ് പിന്തുണ നല്‍കും. കേരളം അതിര്‍ത്തി ഇടതുപക്ഷവും അങ്ങനെ ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റെല്ലാ സംസ്ഥാനത്തും ഡല്‍ഹിയിലുമൊക്കെ കോണ്‍ഗ്രസിന് പിന്തുണ കൊടുത്തുകൊണ്ട് അവരും കൂടെയുണ്ട്. കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!