വടക്കേ മലബാറിലെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം; പുതിയ പദ്ധതികളുമായി കെ.എസ്.ഇ.ബി

വടക്കേ മലബാറിലെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം; പുതിയ പദ്ധതികളുമായി കെ.എസ്.ഇ.ബി

0 0
Read Time:2 Minute, 52 Second

കാഞ്ഞങ്ങാട്: വൈദ്യുതി ഉദ്പാദന പ്രസരണ വിതരണ മേഖലയില്‍ വടക്കേ മലബാറിന്റെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം ഉണ്ടാക്കാവുന്ന പദ്ധതികളുമായി കെ.എസ്.ഇ.ബി. 900 കോടി ചെലവില്‍ കരിന്തളത്ത് 400 കെ.വി. സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്ന സ്വപ്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
നിലവില്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ ഇത് ബാധിക്കുന്നത് കാസര്‍കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ്. ഉഡുപ്പി 2000 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള താപനിലയത്തില്‍ നിന്നും കരിന്തളത്തിലേക്ക് 400 കെ.വി. ലൈന്‍ വലിച്ച്‌ കരിന്തളത്ത് സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതാണ് പദ്ധതി.
കാഞ്ഞങ്ങാട് മിനി വൈദ്യുതിഭവന്‍ കൂടി ആകുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഭവനില്ലാത്ത ജില്ലയെന്ന കാസര്‍കോടിന്റെ ദുഷ്‌പേരും നീങ്ങും.
11450 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ 3 നിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട്ട് വൈദ്യുതിഭവനായി യാഥാര്‍ത്ഥ്യമാകുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29 സെന്റ് സ്ഥലത്താണിത്. ഭീമമായ വാടക നല്‍കിയാണ് നിലവില്‍ ഡിവിഷന്‍ ഓഫീസ് പോലും പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഭവന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സെക്ഷന്‍ ഓഫീസ്, ഡിവിഷന്‍ ഓഫീസ്, സബ് ഡിവിഷന്‍ ഓഫീസുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, കെ.എസ്.ഇ.ബി എക്സികുട്ടീവ് റൂമുകള്‍ തുടങ്ങിവ ഇതിലേക്ക് മാറും.
.നിലവില്‍ വയനാട് കാസര്‍കോട് ജില്ലയില്‍ മാത്രമാണ് മിനി വൈദ്യുതി ഭവന്‍ ഇല്ലാത്ത സ്ഥിതിയുള്ളത്. 39.68 കോടി ചെലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കോലത്ത് നാട് ​​-കാഞ്ഞിരോട് -മൈലാട്ടി ലൈന്‍ പാക്കേജിന്റെ പ്രവൃത്തിയും നടക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച്‌ പൂര്‍ത്തീകരിച്ച രാജപുരം 37 സബ് സ്റ്റേഷന്‍,​ വെള്ളൂട 50 കെ.വി സൗരോര്‍ജ പ്ലാന്റ് എന്നിവയാണ് ഈ കാലയളവില്‍ യാഥാര്‍ത്ഥ്യമായ മറ്റൊരു പദ്ധതി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!