മഞ്ചേശ്വരം താലൂക്ക് വികസന സെമിനാർ ജനുവരി 28ന് ഉപ്പളയിൽ

മഞ്ചേശ്വരം താലൂക്ക് വികസന സെമിനാർ ജനുവരി 28ന് ഉപ്പളയിൽ

0 0
Read Time:1 Minute, 37 Second

കാസർഗോഡ്: ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് മഞ്ചേശ്വരം മണ്ഡലത്തിലെ സമഗ്രമായ വികസനം ക്രോഡീകരിക്കുന്നതിനായി ജനുവരി മാസം 28 ആം തീയതി ഉപ്പള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് വികസന സെമിനാർ നടത്തുന്നു.
കേരള സംസ്ഥാനത്തിലെ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായ മഞ്ചേശ്വരത്തിൻ്റെ ആരോഗ്യ-വിദ്യാഭ്യാസ ,വ്യാപാരവ്യവസായ, കലാകായിക, ക്രമസമാധാനം അടിസ്ഥാനവികസനം, ടൂറിസം, കാർഷികം എന്നീ മേഖലയുടെ സമഗ്രമായ വികസനം ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് വികസന സെമിനാർ സംഘടിപ്പിക്കുന്നത്.
രാവിലെ 9:30 ന് തുടങ്ങുന്ന പരിപാടി ഒരു മണി വരെ നീണ്ടു നിൽക്കും. മഞ്ചേശ്വരം താലൂക്കിൽ പെട്ടവരുടെ വികസനത്തിനുവേണ്ടിയുള്ള അഭിപ്രായ നിർദ്ദേശങ്ങൾ സെമിനാറിൽ മുൻകൂട്ടി അനുമതി വാങ്ങിച് അവതരിപ്പിക്കുവാനുള്ള അവസരം ലഭിക്കുന്നതാണ് . സെമിനാറിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യാപാരവ്യവസായ കലാകായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!