ദുബൈ: മൂന്നു മലയാളികള്‍ അടക്കം 20 താരങ്ങളുമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ഒരുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു.
അടുത്ത സീസണിലേക്കുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് കരാര്‍ ഒപ്പുവെച്ചത്. പത്തുപേര്‍ ഫുള്‍ടൈം കോണ്‍ട്രാക്ടിലും പത്തുപേര്‍ പാര്‍ട്ട് ടൈം കരാറിലുമാണ് ഒപ്പുവെച്ചിരിക്കുന്നത്.
മലയാളി താരങ്ങളായ ബാസില്‍ ഹമീദ്, റിസ്വാന് റഊഫ്, അലിഷാന്‍ ഷറഫു എന്നിവര്‍ കരാറിലുണ്ട്. ഇവര്‍ക്ക് പാര്‍ട്ട് ടൈം കരാറാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ യു.എ.ഇ ദേശീയ ടീമിെന്റ ഭാഗമാണ് റിസ്വാനും ബാസിലും.2023 ലോകകപ്പ് മുന്‍നിര്‍ത്തി ടീമിനെ ഒരുക്കുന്നതിെന്റ ഭാഗമായാണ് കരാര്‍ ഏര്‍പ്പെടുത്തിയത്.
ഇപ്പോള്‍ യു.എ.ഇയില്‍ നടക്കുന്ന ഡി 20 ക്രിക്കറ്റില്‍ ഇ.സി.ബി ടീമിെന്റ നായകനാണ് ബാസില്‍.
ഇതേ ടീമിലാണ് ഓള്‍റൗണ്ടര്‍ റിസ്വാനും ബാറ്റ്സ്മാന് അലിഷാന്‍ ഷറഫുവും. കഴിഞ്ഞ അണ്ടര്‍ 19 അക്കാദമി ലീഗില്‍ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ടോപ് സ്കോററായ താരമാണ് അലിഷാന്‍. അണ്ടര്‍ 19 ലോകകപ്പില്‍ യു.എ.ഇ ടീമിെന്റ ഭാഗമായിരുന്നു. യുവതാരങ്ങളെയാണ് കൂടുതലും കരാറില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് ടീം ഏകദിന പരമ്ബരക്കായി അടുത്ത മാസം യു.എ.ഇയില്‍ എത്തുന്നുണ്ട്.
ഫുള്‍ടൈം കരാര്‍: രൊഹാന്‍ മുസ്തഫ, അഹ്മദ് റാസ, മുഹമ്മദ് ഉസ്മാന്, ചിരാഗ് സുരി, മുഹമ്മദ് ബൂത്ത, സുല്‍ത്താന്‍ അഹ്മദ്, സഹൂര്‍ ഖാന്‍, ജുനൈദ് സിദ്ദീഖ്, വഹീദ് അഹ്മദ്, സവാര്‍ ഫരീദ്.
പാര്‍ട്ട് ടൈം കരാര്‍: സി.പി. റിസ്വാന്, ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു, കാര്‍ത്തിക് മെയ്യപ്പന്‍, ആര്യന്‍ ലക്റ, ആന്‍ഷ് ടാന്‍ഡന്‍, രാഹുല്‍ ഭാട്യ, മാതിയുള്ള, ഫഹദ് നവാസ്, സഞ്ജിത് ശര്‍മ.
മലയാളികള്‍ അടക്കം 20 താരങ്ങളുമായി യുഎഇ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഒപ്പുവെച്ചു
Read Time:2 Minute, 29 Second