മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ബഹുഭൂരിപക്ഷവും നീക്കിയതോടെ ഒമാന്‍ പുതിയ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി.സുപ്രീം കമ്മിറ്റി തീരുമാനപ്രകാരമുള്ള സിനിമ തിയറ്ററുകളും പാര്‍ക്കുകളും ബീച്ചുകളും തുറക്കുന്നതടക്കം ഇളവുകള്‍ കഴിഞ്ഞ ദിവസം മുതല്‍തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. വാണിജ്യപ്രവര്ത്തനങ്ങള്ക്കുള്ള അനുമതിക്ക് മുന്‍കരുതല്‍ നടപടികള്‍ ഒഴിവാക്കണമെന്ന് അര്‍ഥമില്ലെന്നും കോവിഡ് വൈറസ് നമുക്ക് ചുറ്റും തന്നെ ഉണ്ടെന്നും നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനത്തിന് ഒപ്പം സുപ്രീം കമ്മിറ്റി ഒാര്‍മിപ്പിച്ചിരുന്നു.
മസ്കത്തിലെ സിനിമ തിയറ്ററുകളില്‍ പലതിലും ചൊവ്വാഴ്ചതന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇംഗ്ലീഷ്, നേരത്തേയിറങ്ങിയ ഹിന്ദി സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് റൂവി വോക്സ് സിനിമയിലെ മാനേജര്‍ ഘന്‍ശ്യാം പറഞ്ഞു. എന്നാല്‍, മലയാളികള്‍ സാധാരണയായി പോകുന്ന സ്റ്റാര്‍ സിനിമ തുറക്കാന്‍ വൈകും.
മലയാളമടക്കം ഇന്ത്യന്‍ ഭാഷയിലുള്ള സിനിമകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. പുതിയ റിലീസുകള്‍ വന്ന ശേഷമായിരിക്കും ഇവിടെ പ്രദര്‍ശനം തുടങ്ങുക. പാര്‍ക്കുകളില്‍ പ്രഭാതനടത്തത്തിന് സാധിക്കുമെന്ന് കരുതി എത്തിയവര്‍ നിരാശരായി. പാര്‍ക്കുകളുടെ പ്രവേശനസമയം കുറക്കുന്നതിെന്റ ഭാഗമായി രാവിലെ ഒമ്ബതു മുതലാണ് പാര്‍ക്കുകളില്‍ പ്രവേശനം അനുവദിച്ചത്. ബീച്ചുകളും സജീവമായി തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി നാഷനല്‍ മ്യൂസിയം തുറന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മവേല പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ ചില്ലറവില്പനക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കടകള്‍ തുറക്കാന്‍ വൈകും. ഗേറ്റിെന്റയും മറ്റും നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ അടുത്ത ശനിയാഴ്ചയോ ഞായറാഴ്ചയോ ആകും കടകള്‍ തുറക്കുക. നഴ്സറികളും കിന്റര്‍ഗാര്‍ട്ടനുകളും ഡിസംബര്‍ 13 മുതലാകും തുറക്കുകയെന്ന് സാമൂഹിക വികസന മന്ത്രാലയം അധികൃതര്‍ അറിയിച്ചു.