ചോറ്റാനിക്കര അമ്മയ്ക്ക് 500  കോടിയുമായി ഭക്തൻ ; ഞെട്ടലോടെ ദേവസ്വംബോർഡ്

ചോറ്റാനിക്കര അമ്മയ്ക്ക് 500 കോടിയുമായി ഭക്തൻ ; ഞെട്ടലോടെ ദേവസ്വംബോർഡ്

0 0
Read Time:2 Minute, 39 Second

കൊച്ചി : ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലേക്ക് 500 കോടി രൂപ സമര്‍പ്പിക്കാനൊരുങ്ങി കര്‍ണാടകയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്. ക്ഷേത്രവും പരിസരവും ശില്പചാതുരിയോടെ പുനര്‍നിര്‍മ്മിച്ച്‌ സുന്ദരമായ ക്ഷേത്ര നഗരിയാക്കുകയാണ് ലക്ഷ്യം. പണമായി നല്‍കാതെ, നേരിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനാണ് വ്യവസായ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ഭക്തന്റെ താത്പര്യം.

ഒരു വര്‍ഷം മുമ്ബാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു മുമ്ബാകെ ഈ അവിശ്വസനീയമായ തുകയുടെ പദ്ധതി സമര്‍പ്പിച്ചത്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ച്‌ ബോര്‍ഡ് ഉന്നതരും കമ്ബനി പ്രതിനിധി ഗണശ്രാവണ്‍ജിയും തമ്മില്‍ പലവട്ടം ചര്‍ച്ചകളും നടന്നു. വലിയ പദ്ധതിയായതിനാല്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം സര്‍ക്കാരിന് അയക്കുകയും ചെയ്തിരുന്നു.

വിശദാംശങ്ങള്‍ നിശ്ചയിക്കാനായി ദേവസ്വം വകുപ്പിന്റെ മറുപടിയും വന്നു. ഇത്രയും ബൃഹത്തായ പദ്ധതിയായതിനാല്‍ നിയമോപദേശ പ്രകാരം, ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി തേടാനുള്ള നടപടി ക്രമങ്ങളിലാണ് ദേവസ്വം ബോര്‍ഡ്.

പ്രാഥമിക പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ബി.ആര്‍.അജിത്ത് അസോസിയേറ്റ്സാണ്. ഭക്തന്റെയും ദേവസ്വം ബോര്‍ഡിന്റെയും മൂന്ന് പ്രതിനിധികളെ വീതവും ആര്‍ക്കിടെക്ടിനെയും ഉള്‍പ്പെടുത്തിയ സമിതിയുടെ കീഴില്‍ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇതിനായി ധാരണാപത്രം തയ്യാറാക്കുകയാണ് ബോര്‍ഡ്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടാനും 250 കോടി നിര്‍വഹണ കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കാനും ബോര്‍ഡ് ആലോചിക്കുന്നു. ഭക്തന്റെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!