ഡെമോക്രാറ്റിക്​ സ്ഥാനാര്‍ഥി ​ജോ ബൈഡന്‍ വൈറ്റ്​ ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം

ഡെമോക്രാറ്റിക്​ സ്ഥാനാര്‍ഥി ​ജോ ബൈഡന്‍ വൈറ്റ്​ ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം

0 0
Read Time:2 Minute, 56 Second

ന്യൂയോര്‍ക്ക്​: ഡെമോക്രാറ്റിക്​ സ്ഥാനാര്‍ഥി ​ജോ ബൈഡന്‍ വൈറ്റ്​ ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം. യു.എസ്​ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട്​ ​േനടി ​പ്രസിഡന്‍റ്​ പദവിയിലെത്തുന്ന വ്യക്തിയായി ​ബൈഡന്‍ മാറും. മുന്‍ പ്രസിഡന്‍റ്​ ബറാക്ക്​ ഒബാമയുടെ റെ​ക്കോഡാണ്​ ബൈഡന്‍ തകര്‍ക്കുക.

2020 ലെ യു.എസ്​ തെരഞ്ഞെടുപ്പില്‍ റെക്കോഡ്​ വോട്ടിങ്​ ശതമാനമാണ്​ രേഖപ്പെടുത്തിയത്​. 16 കോടി പേരാണ്​ വോട്ട്​ ​രേഖപ്പെടുത്തിയത്​. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ്​ നിരക്കാണിത്​.

ബുധനാഴ്​ചത്തെ വോ​ട്ടെണ്ണലില്‍ ബൈഡന്​ ഏഴ​ുകോടി വോട്ടുകളാണ്​ ലഭിച്ചത്​. ഇത്​ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ നേടിയതി​േനക്കാള്‍ കൂടുതലാണെന്ന്​ നാഷനല്‍ പബ്ലിക്​ റേഡിയോ റിപ്പോര്‍ട്ട്​ ചെയ്യുന്നു.
​നിലവില്‍ ഏറ്റവും കൂടുതല്‍ വോട്ട്​ നേടിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക്​ ഒബാമയാണ്​. 6,94,98,516 വോട്ടുകളാണ്​ ഒബാമ 2008ല്‍ നേടിയത്​. ഒബാമ നേടിയ​തിനേക്കാള്‍ മൂന്നുലക്ഷത്തില്‍ അധികം വോട്ടുകളാണ്​ ബൈഡന്‍ നേടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോണള്‍ഡ്​ ട്രംപ്​ നേടിയ വോട്ടുകളും ഒബാമയുടെ റെക്കോര്‍ഡിന്​ അടുത്തെത്തി. 6.7 കോടി വോട്ടാണ്​ ട്രംപ്​ ഇതുവരെ നേടിയത്​. നിലവില്‍ റിപ്പബ്ലിക്കന്‍ സ്​ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപിനേക്കാള്‍ 27 ലക്ഷം വോട്ടുകള്‍ക്ക്​ മുമ്ബിലാണ്​ ജോ ബൈഡന്‍.​ ബൈഡന്​ മേല്‍ക്കൈയ്യുള്ള സംസ്​ഥാനങ്ങളില്‍കൂടി എണ്ണിക്കഴിയുന്നതോടെ ബൈഡ​െന്‍റ ലീഡ്​ ഉയരും. കാലിഫോര്‍ണിയ അടക്കം പ്രധാന സ്​റ്റേറുകളിലെ വോട്ടുകള്‍ ഇനിയും എണ്ണിയിട്ടില്ല. കാലിഫോര്‍ണിയയില്‍ 64 ശതമാനം വോ​ട്ടെണ്ണല്‍ മാത്രമാണ്​ പൂര്‍ത്തിയായത്​.

16 കോടി പേര്‍ വോട്ട്​ രേഖപ്പെടുത്തിയ തെര​െഞ്ഞടുപ്പില്‍ 10 കോടി പേരാണ്​ പോസ്​റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്​. രേഖപ്പെടുത്തിയ വോട്ടുകളില്‍ 2.3കോടി വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്​. ഈ വോട്ടുകള്‍ കൂടി എണ്ണുന്നതോടെ ബൈഡ​െന്‍റ ലീഡ്​ നില ഇനിയും ഉയരും.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!