ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വൈറ്റ് ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം. യു.എസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് േനടി പ്രസിഡന്റ് പദവിയിലെത്തുന്ന വ്യക്തിയായി ബൈഡന് മാറും. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ റെക്കോഡാണ് ബൈഡന് തകര്‍ക്കുക.
2020 ലെ യു.എസ് തെരഞ്ഞെടുപ്പില്‍ റെക്കോഡ് വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ് നിരക്കാണിത്.
ബുധനാഴ്ചത്തെ വോട്ടെണ്ണലില്‍ ബൈഡന് ഏഴുകോടി വോട്ടുകളാണ് ലഭിച്ചത്. ഇത് അമേരിക്കന്‍ പ്രസിഡന്റുമാര്‍ നേടിയതിേനക്കാള് കൂടുതലാണെന്ന് നാഷനല്‍ പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയാണ്. 6,94,98,516 വോട്ടുകളാണ് ഒബാമ 2008ല്‍ നേടിയത്. ഒബാമ നേടിയതിനേക്കാള്‍ മൂന്നുലക്ഷത്തില്‍ അധികം വോട്ടുകളാണ് ബൈഡന് നേടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോണള്‍ഡ് ട്രംപ് നേടിയ വോട്ടുകളും ഒബാമയുടെ റെക്കോര്‍ഡിന് അടുത്തെത്തി. 6.7 കോടി വോട്ടാണ് ട്രംപ് ഇതുവരെ നേടിയത്. നിലവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനേക്കാള്‍ 27 ലക്ഷം വോട്ടുകള്‍ക്ക് മുമ്ബിലാണ് ജോ ബൈഡന്. ബൈഡന് മേല്‍ക്കൈയ്യുള്ള സംസ്ഥാനങ്ങളില്‍കൂടി എണ്ണിക്കഴിയുന്നതോടെ ബൈഡെന്റ ലീഡ് ഉയരും. കാലിഫോര്‍ണിയ അടക്കം പ്രധാന സ്റ്റേറുകളിലെ വോട്ടുകള്‍ ഇനിയും എണ്ണിയിട്ടില്ല. കാലിഫോര്‍ണിയയില്‍ 64 ശതമാനം വോട്ടെണ്ണല്‍ മാത്രമാണ് പൂര്‍ത്തിയായത്.
16 കോടി പേര് വോട്ട് രേഖപ്പെടുത്തിയ തെരെഞ്ഞടുപ്പില്‍ 10 കോടി പേരാണ് പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്. രേഖപ്പെടുത്തിയ വോട്ടുകളില്‍ 2.3കോടി വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്. ഈ വോട്ടുകള്‍ കൂടി എണ്ണുന്നതോടെ ബൈഡെന്റ ലീഡ് നില ഇനിയും ഉയരും.