ഐ.പി.എൽ: ഹൈദരാബാദിന് ആഘോഷ രാവ് ; തോൽപ്പിച്ചത് മുംബൈയെ , കരഞ്ഞത് കൊൽക്കത്ത

ഐ.പി.എൽ: ഹൈദരാബാദിന് ആഘോഷ രാവ് ; തോൽപ്പിച്ചത് മുംബൈയെ , കരഞ്ഞത് കൊൽക്കത്ത

0 0
Read Time:3 Minute, 16 Second

ഷാര്‍ജ: കരഞ്ഞുപ്രാര്‍ഥിച്ച കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സി​െന്‍റ പ്രാര്‍ഥന ഐ.പി.എല്‍ ദൈവങ്ങളും മുംബൈ ഇന്ത്യന്‍സും കേട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തി മുംബൈയെ തകര്‍ത്ത്​ ഹൈദരാബാദ്​ ​േപ്ല ഓഫിലേക്ക്​ ഗംഭീരമായി എഴുന്നള്ളി. ഹൈദരാബാദ്​ ജയിച്ചതോടെ കൊല്‍ക്കത്ത ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. കൊല്‍ക്കത്തക്കും ബാംഗ്ലൂരിനും ഹൈദരാബാദിനും 14 പോയന്‍റ്​ വീതമാണ്​ ഉള്ളതെങ്കിലും റണ്‍റേറ്റില്‍ പിന്നിലായതാണ്​ കൊല്‍ക്കത്തയെ ചതിച്ചത്​. മുംബൈ ഒന്നാംസ്ഥാനക്കാരായും ഡല്‍ഹി രണ്ടാം സ്ഥാനക്കാരായും ​േപ്ല ഓഫ്​ ഉറപ്പിച്ചിരുന്നു.

വിജയം നിര്‍ണായകമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ എട്ടു വിക്കറ്റ്​ നഷ്​ടത്തില്‍ 149 റണ്‍സില്‍ ചുരുട്ടി​െകട്ടിയ ​ ഹൈദരാബാദ്​ വെറും 17.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഒന്നാം വിക്കറ്റില്‍ അടിച്ചുതകര്‍ത്ത ഡേവിഡ്​ വാര്‍ണറും (58 പന്തില്‍ 85) വൃദ്ധിമാന്‍ സാഹയും (45പന്തില്‍ 58) ചേര്‍ന്ന്​ ഹൈദരാബാദിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു

​ടോസ്​ നഷ്​ടപ്പെട്ട്​ ആദ്യം ബാറ്റ്​ ചെയ്​ത മുംബൈക്ക്​ തുടക്കം മുതലേ എല്ലാം പിഴച്ചു. പരിക്കി​െന്‍റ​ ഇടവേളക്ക്​ ശേഷം തിരിച്ചെത്തിയ നായകന്‍ രോഹിത്​ ശര്‍മയെ (4) മൂന്നാം ഒാവറില്‍ തന്നെ പുറത്താക്കിയാണ്​ സന്ദീപ്​ ശര്‍മ തുടങ്ങിയത്​​. രണ്ടാം വിക്കറ്റില്‍ ക്വിന്‍റണ്‍ ഡികോക്കും (25), സൂര്യ കുമാര്‍ യാവദും (36), പിന്നാലെ ഇഷന്‍ കിഷനും (33) മുംബൈയു​െട വിക്കറ്റ്​ വീഴ്​ചക്ക്​ തടയി​െട്ടങ്കിലും വെടിക്കെട്ട്​ കാഴ്​ചകളൊന്നുമില്ലായിരുന്നു. 15 ഒാവറില്‍ മാത്രമാണ്​ ടീം 100കടന്നത്​. അവസാന ഒാവറുകളില്‍ കീരോണ്‍ പൊള്ളാര്‍ഡ്​ നടത്തിയ വെടിക്കെട്ട്​ കൂടിയില്ലായിരുന്നെങ്കില്‍ മുംബൈ നാണംകെ​േട്ടനെ. സന്ദീപ്​ ശര്‍മ മൂന്നും, ​ജാസണ്‍ ഹോള്‍ഡര്‍, ഷഹബാസ്​ നദീം എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്​ത്തി.

നാല്​ സിക്​സറുകളുമായി 25 പന്തില്‍ 41 റണ്‍സാണ്​ പൊള്ളാര്‍ഡ്​ കുറിച്ചത്​. അവസാന ഒാവറിലാണ്​ താരം പുറത്തായത്​. ക്രുണാല്‍ പാണ്ഡ്യ (0), സൗരഭ്​ തിവാരി (1), കോള്‍ടര്‍ നീല്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി.

പേസ്​ ബൗളര്‍മാരായ ട്രെന്‍റ്​ ബോള്‍ട്ട്​, ജസ്​പ്രീത്​ ബുംറ എന്നിവര്‍ക്ക്​ വിശ്രമം അനുവദിച്ചാണ്​ മുംബൈ അവസാന ലീഗ്​ മത്സരത്തിനിറങ്ങിയത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!