ട്രാക്ക് വിട്ട് പാഞ്ഞ മെട്രോ ട്രെയിനിനെ വീഴാതെ രക്ഷിച്ചു തിമിംഗലത്തിന്റെ  അത്ഭുത വാൽ

ട്രാക്ക് വിട്ട് പാഞ്ഞ മെട്രോ ട്രെയിനിനെ വീഴാതെ രക്ഷിച്ചു തിമിംഗലത്തിന്റെ അത്ഭുത വാൽ

1 0
Read Time:2 Minute, 17 Second

ആംസ്‌റ്റര്‍ഡാം : പാലത്തില്‍ നിന്നും കുതിച്ചു ചാടി നില്‍ക്കുന്ന ഒരു മെട്രോ ട്രെയിന്‍. അതിനെ താങ്ങി നിറുത്തിയിരിക്കുന്ന കൂറ്റന്‍ തിമിംഗലത്തിന്റെ വാലിന്റെ ആകൃതിയിലുള്ള പ്രതിമ. കണ്ടിട്ട് ആര്‍ട്ട് വര്‍ക് വല്ലതുമാകും എന്നു കരുതിയെങ്കില്‍ തെറ്റി.

റോട്ടര്‍ഡാമിലാണിത്. പാളത്തില്‍ നിന്നും നിയന്ത്രണം തെറ്റിയ മെട്രോ ട്രെയിന്‍ പാളത്തിന്റെ അറ്റത്തുണ്ടായിരുന്ന തിമിംഗല പ്രതിമയുടെ വാലില്‍ തട്ടി പത്ത് മീറ്ററോളം താഴേക്ക് പതിക്കാതെ അത്ഭുതകരമായി നില്ക്കുകയായിരുന്നു. ട്രെയിനില്‍ യാത്രക്കാര്‍ ആരുമില്ലായിരുന്നതും വന്‍ അപകടം ഒഴിവാകാന്‍ കാരണമായി.

ട്രെയിനിന്റെ ഭാരം താങ്ങാന്‍ തിമിംഗലപ്രതിമയ്ക്ക് കഴിഞ്ഞത് ഭാഗ്യമായെന്ന് ആര്‍കിടെക്ടായ മാര്‍ടെന്‍ സ്ട്രുയിസ് പറ‌ഞ്ഞു.

ട്രെയിനിനേയും താങ്ങി നില്‍ക്കുന്ന തിമിംഗല വാല്‍ കാഴ്ചയില്‍ കൊള്ളാമെന്നും അതുകൊണ്ട് ട്രെയിന്‍ മാറ്റേണ്ട എന്നുമൊക്കെയാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത് അപകടം സൃഷ്ടിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയ അധികൃതര്‍ ട്രെയിനിനെ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള ശ്രമങ്ങളിലാണ്.

ഇനി മറ്റൊരു കാര്യം കൂടി കേള്‍ക്കോണോ? ഈ പാലത്തിന്റെ യഥാര്‍ത്ഥ പേര് ‘ സേവ്ഡ് ബൈ എ വെയ്‌ല്‍സ് ടെയ്‌ല്‍ ‘ എന്നാണ്. അതായത് തിമിംഗലത്തിന്റെ വാലിനാല്‍ സംരക്ഷിക്കപ്പെട്ടതെന്ന് അര്‍ത്ഥം. പേരിട്ടപ്പോള്‍ ആരും ഓര്‍ത്ത് കാണില്ല, തിമിംഗലത്തിന്റെ വാല്‍ ഭാവിയില്‍ ശരിക്കും രക്ഷകനാകുമെന്ന്.!

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!