കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തില്‍നിന്ന് സി.പി.എം പിന്മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിലെ നേട്ടം ലക്ഷ്യംവെച്ചും ഭരണ പരാജയം മറച്ചുപിടിക്കുന്നതിനുവേണ്ടിയും സംഘ്പരിവാറിനെ കവച്ചുവെക്കുംവിധത്തിലുള്ള തീവ്ര വര്‍ഗീയ ധ്രുവീകരണത്തിനാണ് സി.പി.എമ്മും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശ്രമിക്കുന്നത്.
സംഘ്പരിവാറിെന്റ വിദ്വേഷ പ്രചാരണത്തിന് കേരളത്തിലെ സി.പി.എം മരുന്നിട്ടുകൊടുക്കുകയാണ്.
രണ്ടു ജനാധിപത്യ ചേരികള്‍ എന്ന കേരളത്തിെന്റ രാഷ്ട്രീയ സ്വഭാവത്തെ ഇല്ലാതാക്കാനും സംഘ്പരിവാറും സി.പി.എമ്മും എന്ന ദ്വന്ദ രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുമാണ് സി.പി.എം ശ്രമിക്കുന്നത്. സംഘ്പരിവാറിനെതിരെ രാജ്യത്തെ മതേതര നിലപാടുള്ളവര്‍ ഒന്നിക്കേണ്ട സന്ദര്‍ഭത്തില്‍ ഇസ്ലാംഭീതി പരത്തുകയാണ് കോടിയേരി ചെയ്യുന്നത്. ഇതില്‍നിന്ന് പാര്‍ട്ടി പിന്മാറണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മതേതര പാര്‍ട്ടികളുമായി പ്രാദേശിക തലത്തില്‍ നീക്കുപോക്കുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മുമായും നീക്കുപോക്കുണ്ടാക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുകയും അധികാരം പങ്കിടുകയും ചെയ്ത ശേഷം ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ നുണപ്രചാരണം നടത്തുകയാണ് സി.പി.എമ്മെന്നും അദ്ദേഹം ആരോപിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി, വൈസ് പ്രസിഡന്റ് എ.പി. വേലായുധന് എന്നിവരും പെങ്കടുത്തു.