മിൽമ യുടെ അപരൻമാർ മാർക്കറ്റിൽ സുലഭം ; വഞ്ചിതരായവർ നിരവധി

മിൽമ യുടെ അപരൻമാർ മാർക്കറ്റിൽ സുലഭം ; വഞ്ചിതരായവർ നിരവധി

0 0
Read Time:4 Minute, 40 Second

പത്തനംതിട്ട : മലയാളി കണികണ്ടു ഉണര്‍ന്നിരുന്ന നന്മയിലും വ്യാജന്‍മാരുടെ കടന്നുകയറ്റം. ശുദ്ധമെന്നും വിശ്വസ്തമെന്നും

കരുതിയിരുന്ന മില്‍മാ പാല്‍ വാങ്ങുമ്ബോള്‍ ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറില്‍ വിപണിയില്‍ എത്തുന്ന പാലിന് മേന്മ, മൈമ എന്നീ പേരുകളില്‍ വ്യാജന്‍മാരുമുണ്ട്. മില്‍മാ എന്ന ഇംഗ്ളീഷിലുള്ള അക്ഷരങ്ങളും പശുവിന്റെ ചിത്രവും ലേഒൗട്ടും അതേപ്പടി കോപ്പിയടിച്ചാണ് വ്യാജന്‍മാരുടെ വരവ്. കെട്ടിലും മട്ടിലും മില്‍മയാണന്ന് തോന്നുന്ന കവര്‍ പാല്‍ 450 മില്ലിലിറ്ററിന് 23 രൂപ നല്‍കി വാങ്ങി നിരവധിയാളുകള്‍ ഇതിനോടകം വഞ്ചിതരായി.

പത്തനംതിട്ടയില്‍ വ്യാപകമായി മില്‍മയുടെ അതേരീതിയിലുള്ള കവറില്‍ മേന്മ എന്ന പേരിലുള്ള പാല്‍ വിറ്റഴിക്കുന്നതായി പരാതിയുണ്ട്.

വഞ്ചിതരായ ഉപഭോക്താക്കളില്‍ പലരും പരാതികളുമായി മില്‍മയെ സമീപിക്കുകയായിരുന്നു. എട്ട് മാസം മുമ്ബാണ് മില്‍മയുടെ അതേ കവറിലുള്ള പാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. അന്ന് മുതല്‍ പരാതി ലഭിക്കുന്നുണ്ടെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് പരാതികള്‍ ഏറെയും. മേന്മ പത്തനംതിട്ടയില്‍ നിന്നും മൈമ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുമാണ് വിപണിയില്‍ എത്തുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച്‌ വിറ്റാമിന്‍ എ, ഡി എന്നിവ ഫോര്‍ട്ടിഫൈ ചെയ്ത് മില്‍മാ പാലില്‍ ചേര്‍ക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വിറ്റാമിന്‍ ലഭിക്കാനാണിത്. ഇതാണ് മറ്റ് പാലുകളെ അപേക്ഷിച്ച്‌ മില്‍മയുടെ പ്രത്യേകത. പരാതി ഉയര്‍ന്നതോടെ മില്‍മാ അധികൃതര്‍ സ്വകാര്യ പാല്‍ കമ്ബനികളോട് വിവരാന്വേഷണം നടത്തിയെങ്കിലും മേന്മ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. വ്യാജന്‍മാര്‍ മില്‍മായുടെ പതിവ് ഉപഭോക്താക്കളെ നിരന്തരം പറ്റിച്ചിട്ടും മില്‍മാ അധികൃതര്‍ പ്രശ്നത്തിന് അര്‍ഹമായ പരിഗണന നല്‍കാത്തതും ആക്ഷേപങ്ങള്‍ക്ക് കാരണമാകുന്നു.

വ്യാപാരികളും കുറ്റക്കാര്‍

ഒരു ബ്രാന്‍ഡിനോട് സാദൃശ്യമുള്ള തരത്തില്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച്‌ വിപണിയില്‍ എത്തിക്കുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരമാണ്. മില്‍മാ പാലിനെ അപേക്ഷിച്ച്‌ സ്വകാര്യ കമ്ബനികളുടെ പാലിന് കമ്മിഷന്‍ കൂടുതല്‍ കിട്ടുന്നതിനാലാണ് വ്യാപാരികള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ തയ്യാറാകുന്നതെന്നും ആക്ഷേപമുണ്ട്. ഉപഭോക്താവ് പരാതിപ്പെട്ടാല്‍ വ്യാപാരികള്‍ക്കെതിരെയും നടപടിയുണ്ടാകാം.

“പരാതികള്‍ നിരവധി ലഭിച്ചിട്ടുണ്ട്. മൈമ,മേന്മ തുടങ്ങിയ പേരില്‍ മില്‍മയുടെ അതേരീതിയിലുള്ള കവര്‍ ഉപയോഗിച്ച്‌ പാല്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കേസിനായുള്ള തയാറെടുപ്പുകള്‍ നടത്തി. ലീഗല്‍ പ്രൊസിഡിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടന്‍ കേസ് മൂവ് ചെയ്യും.

രാജു സക്കറിയ

(മില്‍മ മാര്‍ക്കറ്റിംഗ് മാനേജര്‍, തിരുവനന്തപുരം)

” കേസിന് പോകാന്‍ തന്നെയാണ് തീരുമാനം. എട്ട് മാസം ആയി പരാതികള്‍ ലഭിച്ചു തുടങ്ങിയിട്ട്. കബളിക്കപ്പെട്ട ഉപഭോക്താവ് മില്‍മയുടെ ഏജന്റില്‍ നിന്നാണ് വാങ്ങിയതെങ്കില്‍ പകരം പാല്‍ നല്‍കും. “

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!